ഉഷ്‌ണതരംഗം:അമേരിക്കയിൽ ആറുപേർ മരിച്ചു 


JULY 22, 2019, 3:13 AM IST

വാഷിംഗ്‌ടൺ:ഉഷ്‌ണതരംഗം (ഹീറ്റ് വേവ് )  അമേരിക്കയിൽ ആ​​​റു പേരുടെ ജീവനെടുത്തു.മെ​​​രി​​​ലാ​​​ന്‍റ്  സം​​​സ്ഥാ​​​ന​​​ത്ത് നാ​​​ലും അ​​​രി​​​സോ​​​ണ, അ​​​ര്‍​​​ക്ക​​​ന്‍​​​സാ​​​സ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ ഒ​​​ന്നു വീ​​​തവും ആളുകളാണ് മരിച്ചത്.

വരുന്ന ആഴ്‌ച അവ​​​സാ​​​ന​​​ത്തോ​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ പാ​​​തി മേ​​​ഖ​​​ല​​​യി​​​ലും ചൂടു​​​കാ​​​റ്റ് ദു​​​ര​​​ന്തം വി​​​ത​​​യ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. 

മ​​​ധ്യ​​​മേ​​​ഖ​​​ല മു​​​ത​​​ല്‍ കി​​​ഴ​​​ക്ക​​​ന്‍ തീ​​​രം വ​​​രെ​​​യു​​​ള്ള 20 കോ​​​ടി ജ​​​ന​​​ങ്ങ​​​ളെ ഉഷ്‌ണതരംഗം ബാ​​​ധി​​​ക്കു​​​മെന്ന് ആശങ്കയുണ്ട്.മുൻകരുതലിന്റെ ഭാഗമായി ന്യൂ​​​യോ​​​ര്‍​​​ക്കി​​​ല​​​ട​​​ക്കം നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന പ​​​ല പ​​​രി​​​പാ​​​ടി​​​ക​​​ളും മാ​​​റ്റി​​​വ​​​ച്ചു.

Other News