ലോസ് ആഞ്ചലസില്‍ സ്‌റ്റേ അറ്റ് ഹോം നവംബര്‍ 30 മുതല്‍ 


NOVEMBER 28, 2020, 9:17 AM IST

ലോസ്ആഞ്ചല്‍സ്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നവംബര്‍ 30 മുതല്‍ ലോസ് ആഞ്ചല്‍സില്‍ മൂന്നാഴ്ചത്തേക്ക് സേറ്റേ അറ്റഫ് ഹോം ഉത്തരവ് നിലവില്‍ വരുന്നു. 

പത്ത് മില്യന്‍ പേര്‍ താമസിക്കുന്ന ലോഡ് കൗണ്ടിയില്‍ വെള്ളിയാഴ്ച മാത്രം 4544 പേരാണ് കോവിഡ് പോസിറ്റീവായത്. 245 മരണവും സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. 

കഴിഞ്ഞ അഞ്ചു ദിവസമായി കൗണ്ടിയില്‍ പ്രതിദിനം 4500ലേറെ കേസുകളാണ് കണ്ടെത്തുന്നത്. 

മൂന്നാഴ്ചക്കാലം കഴിവതും എല്ലാവരും വീട്ടില്‍ തന്നെ കഴിയണമെന്നും അത്യാവശ്യം പുറത്തുപോകുന്നവര്‍ കര്‍ശന പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. 

ചര്‍ച്ച് സര്‍വീസ്, പ്രതിഷേധ പ്രകടനങ്ങള്‍ എന്നിവ ഭരണഘടനാ വിധേയമായതിനാല്‍ ഉത്തരവില്‍ നിന്നും ഒഴിവായിരിക്കുമെന്നും കൗണ്ടി പബ്ലിക്ക് ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു. 

ബ്ലാക്ക്, ലാറ്റിനോ വിഭാഗങ്ങളിലാണ് കോവിഡ് കേസുകള്‍ കൂടുതലായി കണ്ടെത്തിയത്.

Other News