സൂപ്പര്‍ 30 സ്ഥാപകന്‍ ആനന്ദ് കുമാര്‍ ന്യയോര്‍ക്കിലെ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ മുഖ്യതിഥിയാകും


DECEMBER 9, 2019, 6:49 PM IST

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല പ്രവാസിസംഘടനകളില്‍ ഒന്നായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ (എഫ്‌ഐഎ) സംഘടിപ്പിക്കുന്ന റിപ്പബ്ലിക്ക്ദിനാഘോഷ പരിപാടികളില്‍ സുപ്പര്‍ 30 സ്ഥാപകന്‍ ആനന്ദ് കുമാര്‍ മുഖ്യതിഥിയാകും. എഫ്‌ഐഎയുടെ അന്‍പതാം വാര്‍ഷികാഘോഷവും അന്നാണ് നടക്കുന്നത്.''ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനത്തിന്റെ അന്നുതന്നെ സംഘടനയുടെ അന്‍പതാം വാര്‍ഷികവും വരുന്നതിനാല്‍ ആരെ ക്ഷണിക്കണമെന്ന ആശങ്കയുണ്ടായിരുന്നു. ഒടുവില്‍ ഇന്ത്യയ്ക്ക് മുഴുവന്‍ അഭിമാനമായ, വിദ്യാഭ്യാസരംഗത്തെ മാര്‍ഗ്ഗദര്‍ശിയായ ആനന്ദ് കുമാറിനെ തന്നെ ക്ഷണിക്കാന്‍ തീരുമാനിച്ചു.''എഫ്‌ഐഎ പ്രസിഡന്റ് അലോക് നാഥ് പറഞ്ഞു.

ഇന്ത്യയിലെ അശരണരായ 30 വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷം തോറും ഐഐടി പ്രവേശനപരീക്ഷ കോച്ചിംഗ് സൗജന്യമായി നല്‍കാന്‍ ആനന്ദ് കുമാര്‍ ആരംഭിച്ച സംരഭമാണ് സൂപ്പര്‍30. പരിശീലിപ്പിച്ച 481 വിദ്യാര്‍ത്ഥികളില്‍ 422 പേര്‍ക്ക് ഐഐടി്പ്രവേശനം വാങ്ങിനല്‍കാന്‍ ഇതിനോടകം  അദ്ദേഹത്തിനായി.2002 ല്‍  ബീഹാറിലെ പട്‌നയിലാണ് അദ്ദേഹം സൂപ്പര്‍ 30 സംരഭം ആരംഭിച്ചത്. സാമ്പത്തിക പരാധീനത കാരണം കാംബ്രിഡ്ജ് സര്‍വകലാശാല അഡ്മിഷന്‍ വേണ്ടെന്നുവച്ച ആനന്ദ് കുമാര്‍ എം.ഐ.ടിയിലു ഹാര്‍വാര്‍ഡിലും പ്രഭാഷണം ചെയ്തിട്ടുണ്ട്.

തനിക്ക് ബ്രെയ്ന്‍ ട്യൂമറാണെന്നും പത്തുവര്‍ഷമേ ജീവിക്കൂ എന്നും 2014ല്‍ അദ്ദേഹം വെളിപെടുത്തിയിരുന്നു.

ആനന്ദ്കുമാറിന്റെ ജീവിതം പ്രചോദനമാക്കി ഹൃത്വിക് റോഷന്‍ നായകനായി അഭിനയിച്ച സൂപ്പര്‍ 30 എന്ന ചിത്രവും ഈയിടെ പുറത്തിറങ്ങി.

Other News