പെന്‍സില്‍വേനിയ  പോസ്റ്റല്‍ വോട്ട്  സമയപരിധി നീട്ടി : ഡെമോക്രാറ്റുകളുടെ വാദം അംഗീകരിച്ച് സുപ്രീം കോടതി


OCTOBER 20, 2020, 6:12 AM IST

പെന്‍സില്‍വേനിയ : റിപ്പബ്ലിക്കന്‍മാര്‍ക്ക് കനത്ത തോല്‍വി സമ്മാനിച്ച് സുപ്രീം കോടതി തിങ്കളാഴ്ച പെന്‍സില്‍വാനിയയില്‍ പോസ്റ്റല്‍ വോട്ട്  തീയതി നീട്ടി.

കോടതിയുടെ നാല് യാഥാസ്ഥിതിക ജസ്റ്റിസുമാരായ ക്ലാരന്‍സ് തോമസ്, സാമുവല്‍ അലിറ്റോ, നീല്‍ ഗോര്‍സുച്ച്, ബ്രെറ്റ് കവനാ എന്നിവര്‍ കീഴ്ക്കോടതി വിധി പ്രാബല്യത്തില്‍ വരുന്നത് തടയുമായിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് മൂന്ന് ലിബറല്‍ ജസ്റ്റിസുമാരുമൊത്ത് 4-4 സമനില നേടുന്നതിന് ശക്തമായി നിര്‍ദ്ദേശിച്ചു. ഇതോടെ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായിരുന്ന കീഴ്ക്കോടതിയുടെ തീരുമാനം സുപ്രീംകോടതിയും അംഗീകരിക്കുകയായിരുന്നു.

മൂന്ന് ദിവസത്തിനകം എത്തുന്നിടത്തോളം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ പോസ്റ്റ്മാര്‍ക്ക് ചെയ്ത ബാലറ്റുകള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന സംസ്ഥാന സുപ്രീം കോടതി വിധി പുന:പരിശോധിക്കാന്‍ പെന്‍സില്‍വാനിയ റിപ്പബ്ലിക്കന്‍മാരും സംസ്ഥാനത്തെ ജിഒപി നിയന്ത്രണത്തിലുള്ള നിയമസഭയിലെ ഉന്നത ഉദ്യോഗസ്ഥരും ജസ്റ്റിസുമാരോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് തള്ളിയത്.

Other News