വിദ്യാര്‍ത്ഥിനിയുമായി ലൈംഗിക ബന്ധം: അധ്യാപികയെ ജയിലിലടച്ചു


OCTOBER 16, 2019, 3:48 PM IST

യുക്കോണ്‍ (ഒക്ലഹോമ): 15 വയസുള്ള പെണ്‍കുട്ടിയുമായി ലൈംഗികമായി ബന്ധപ്പെട്ട മുന്‍  ഹൈസ്‌കൂള്‍ ചരിത്രാ അധ്യാപികയും ബാസ്‌കറ്റ് ബോള്‍ കോച്ചുമായ എലിസബത്ത് നിക്കോളിനെ (24) പൊലീസ് അറസ്റ്റു ചെയ്തു.

ഒക്ലഹോമ കൗണ്ടി ജയിലിലേക്കയച്ചു.


ഒക്ടോബര്‍ 15ന് അറസ്റ്റ് ചെയ്ത അധ്യാപികയ്ക്ക് 250,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ജൂണ്‍ 30 മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നു കോടതി രേഖകളില്‍ ചൂണ്ടിക്കാണിക്കുന്നു.എക്‌സ്പ്രസ് വേയിലുള്ള ഹോട്ടലില്‍ വച്ചാണ് വാഴ്‌സിറ്റി പ്ലെയര്‍ കൂടിയായ വിദ്യാര്‍ത്ഥിനിയെ അധ്യാപക ലൈംഗികമായി പീഡിപ്പിച്ചത്.


സംഭവം പുറത്തായതിനെ തുടര്‍ന്ന് യുക്കോണ്‍ പബ്ലിക് സ്‌കൂള്‍ അന്വേഷണം നടത്തുകയും അധ്യാപിക സ്വയം രാജിവച്ച് പോകുകയുമായിരുന്നു.ചോദ്യം ചെയ്യലില്‍  അധ്യാപിക കുറ്റ സമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.


പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ലൈംഗിക കൃത്യങ്ങളില്‍ ഏര്‍പ്പെട്ട ഗുരുതരമായ ആരോപണമാണ് അധ്യാപികക്കതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. 2018 ലാണ് എലിസബത്ത് യുക്കോണ്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്.


പി.പി ചെറിയാന്‍

Other News