പത്ത് സെന്റ് നാണയം ലേലത്തില്‍ വാങ്ങിയത് 1.32 മില്യന്‍ ഡോളറിന്


AUGUST 21, 2019, 3:49 PM IST

ഷിക്കാഗോ: ഷിക്കാഗോയില്‍ നടന്ന ലേലത്തില്‍ പത്ത് സെന്റ് (ഡൈം) നാണയം 1.32 മില്യന്‍ ഡോളറിന് യുട്ടായില്‍ നിന്നുള്ള വ്യവസായി ഡെല്‍ ലോയ് ഹാല്‍സന്‍ സ്വന്തമാക്കി. സ്റ്റേക്ക്‌സ് ബൊവേഴ്‌സ് ഗാലറിയുടെ സ്ഥിതി വിവരകണക്കുകള്‍ അനുസരിച്ച് ഡൈം ആകെ 24 എണ്ണമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇതില്‍ ഒമ്പതെണ്ണം മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്.

റിയല്‍ സാള്‍ട്ട് ലേക്ക് എംഎല്‍എസ് ടീം ഉടമസ്ഥനായ ഹാല്‍സന്‍ ഇത്തരം നാണയം ശേഖരിക്കുന്നതില്‍ അതീവ തല്‍പരനാണ്. ചാള്‍സ് ഇ. ബാര്‍ബര്‍ ഡിസൈന്‍ ചെയ്ത ചുരുക്കം ചില നാണയങ്ങളില്‍ ഒന്നാണിത്. ജെറി ബുസ്സിന്റെ കൈവശമായിരുന്ന ഈ നാണയം സൂക്ഷിച്ചിരുന്നത് 1988ല്‍ ഈ നാണയം ലേലം ചെയ്യപ്പെട്ടിരുന്നു. 2016ല്‍ ഇതേ തരത്തിലുള്ള ഡൈം പേര്‍ വെളിപ്പെടുത്തുവാനാഗ്രഹിക്കാത്ത ഒരാള്‍ 2 മില്യന്‍ ഡോളറിനാണ് ലേലത്തില്‍ വാങ്ങിയത്.

പി.പി. ചെറിയാന്‍