അതിർത്തികടക്കും മുമ്പ് കുടിയേറ്റക്കാർ മരിച്ചു വീഴണം: ട്രംപ് നിർദേശിച്ചതായി വെളിപ്പെടുത്തൽ  


OCTOBER 3, 2019, 1:31 AM IST

ന്യൂയോര്‍ക്ക്: കുടിയേറ്റം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും കുടിയേറ്റക്കാര്‍ അതിര്‍ത്തി കടക്കുന്നതിന് മുമ്പ് അവരുടെ കാലിന് വെടിവയ്ക്കണമെന്നും യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൈനികരോട് നിര്‍ദ്ദേശിച്ചിരുന്നതായി വെളിപ്പെടുത്തൽ. ന്യൂയോര്‍ക്ക് ടൈംസിലെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്നെഴുതിയ  പുസ്തകത്തിലാണ് ട്രംപ് കുടിയേറ്റക്കാരെ തടയാൻ ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നു എന്നു പറയുന്നത്.  

രാജ്യസുരക്ഷയ്ക്ക് കുടിയേറ്റം ഭീഷണിയാണ്. കുടിയേറ്റക്കാരുടെ കാലിന് വെടിവയ്ക്കണം. അങ്ങനെ അവരുടെ വേഗത കുറക്കണം. അതിര്‍ത്തി കടക്കുന്നതിന് മുമ്പു തന്നെ അവര്‍ മരിച്ചു വീഴണമെന്നുമായിരുന്നു ട്രംപിന്റെ നിര്‍ദ്ദേശമത്രെ. എന്നാല്‍ ഇത് നിയമപരമല്ലെന്നായിരുന്നു യു എസ് പട്ടാളത്തിന്റെ നിലപാട്.

കുടിയേറ്റക്കാരുടെ കാലിന് വെടിവയ്ക്കുന്നതിന് ഒപ്പം അതിര്‍ത്തിയില്‍ മുകള്‍ ഭാഗത്ത് കൂര്‍ത്ത കമ്പികളോടുകൂടിയ മതിലുണ്ടാക്കാനും ഇതിലൂടെ വൈദ്യുതി കടത്തിവിടാനും കിടങ്ങ് നിര്‍മ്മിച്ച് അതിനുള്ളില്‍ മുതല,പാമ്പ് തുടങ്ങിയ വന്യജീവികളെ ഇടാനും ട്രംപ് അനൗദ്യോഗിക നിര്‍ദ്ദേശം നല്‍കിയിരുന്നതായും പുസ്തകത്തില്‍ പറയുന്നു.മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള ട്രംപിന്റെ നിര്‍ദ്ദേശത്തിന് ഒപ്പമുണ്ടായിരുന്ന നിര്‍ദ്ദേശങ്ങളായിരുന്നു ഇവ.

മൈക്കല്‍ ഷയര്‍, ജൂലി ഡേവിസ് എന്നിവര്‍ ചേര്‍ന്ന് എഴുതിയ ബോര്‍ഡര്‍ വാര്‍ എന്ന പുസ്തകത്തിലാണ് ച്ച് വെളിപ്പെടുത്തലുകൾ.പന്ത്രണ്ടോളം ഉന്നത ഉദ്യോഗസ്ഥന്മാരുമായുള്ള അഭിമുഖങ്ങളെ ആധാരമാക്കിയാണ്  ബുക്ക് തയ്യാറാക്കിയിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് പ്രസാധകർ.

Other News