കോവിഡ് യാത്രാനിയന്ത്രണങ്ങളില്‍ ഇളവില്ലെന്ന് പ്രസിഡന്റ് ബൈഡന്‍


JANUARY 26, 2021, 5:57 AM IST

വാഷിംഗ്ടണ്‍: ജനിതകമാറ്റം വന്ന കോവിഡ് പടരുന്ന സാഹചകര്യത്തില്‍ യു.എസില്‍ തുടരുന്ന യാത്രാ നിയന്ത്രണങ്ങളില്‍ ഇളവില്ലെന്ന് യു.എസ് പ്രസിഡന്റ് ബൈഡന്‍ അറിയിച്ചു.

യു.കെ, അയര്‍ലന്റ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഈ രാജ്യങ്ങള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയും ഉള്‍പ്പെടുത്തുമെന്നാണ് വിവരം. അതേസമയം, മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരം ഒഴിയുന്നതിന് രണ്ട് ദിവസം മുന്‍പ് യാത്രാ വിലക്കില്‍ ഇളവ് അനുവദിക്കുമെന്ന് അറിയിച്ചിരുന്നു.

യാത്രയ്ക്ക് മുന്‍പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് യാത്രചെയ്യാമെന്നായിരുന്നു അറിയിപ്പ്. ഈ സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി രാജ്യത്ത് യാത്രാ വിലക്ക് നിലനില്‍ക്കുമെന്ന് ബൈഡന്‍ അറിയിച്ചത്

Other News