ട്രിനിറ്റി മാര്‍ത്തോമ യുവജന സഖ്യം ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു


MARCH 24, 2023, 7:47 AM IST

ഹൂസ്റ്റണ്‍, ടെക്സസ് -  ട്രിനിറ്റി മാര്‍ത്തോമ യുവജനസഖ്യത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 24 മുതല്‍ 26 വരെ റീജിയണല്‍ എക്യുമെനിക്കല്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് നടക്കും.  ഡാളസ്, ഒക്ലഹോമ, ഓസ്റ്റിന്‍, ഹൂസ്റ്റണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും,

 വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും ട്രോഫികളും നല്‍കും. ആവേശകരമായ മത്സരമായിരിക്കും ഇവന്റ് വാഗ്ദാനം ചെയ്യുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണിലെ 5810 അല്‍മെഡ ജെനോവ റോഡില്‍ സ്ഥിതി ചെയ്യുന്ന ട്രിനിറ്റി സെന്ററാണ് ടൂര്‍ണമെന്റിന്റെ വേദി.

റവ. സാം കെ ഈസോ, റവ. റോഷന്‍ വി മാത്യൂസ്, എന്നിവരോടൊപ്പം ട്രിനിറ്റി യുവജനസഖ്യം ഒരുമിച്ച് ചേര്‍ന്നാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ടെക്സാസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബാഡ്മിന്റണ്‍ പ്രേമികളെ ആവേശകരമായ മത്സരങ്ങളുടെ രസകരമായ വാരാന്ത്യത്തിലേക്ക് ട്രിനിറ്റി യുവജനസഖ്യം ക്ഷണിച്ചു.

\'ആളുകളുടെ പശ്ചാത്തലമോ വിശ്വാസമോ പരിഗണിക്കാതെ മനുഷ്യരെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള മികച്ച മാര്‍ഗമാണ് സ്പോര്‍ട്സ്,\' റവ. ഈസോ പറഞ്ഞു. \'ഈ ടൂര്‍ണമെന്റ് വെറും ഒരു ബാഡ്മിന്റണ്‍ മത്സരം പ്രദര്‍ശിപ്പിക്കുക മാത്രമല്ല, ആളുകള്‍ക്ക് പുതിയ ബന്ധങ്ങളും സൗഹൃദങ്ങളും ഉണ്ടാക്കാനുള്ള അവസരവും നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.\'

കൂടുതല്‍ വിവരങ്ങള്‍ക്ക്, റവ. സാം കെ ഈസോ, റവ. റോഷന്‍ വി മാത്യൂസ്, വിജു വര്‍ഗീസ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

അജു വാരിക്കാട്.

Other News