ട്രൈസ്റ്റേറ്റ് കേരളം ഫോറം പ്രവര്‍ത്തന ഉല്‍ഘാടനം മെയ് 15  ന്‌


MAY 12, 2022, 8:53 AM IST

ഫിലാഡല്‍ഫിയ: പെന്‍സില്‍വാനിയ, ഡെലവര്‍, ന്യൂ ജേഴ്സി ഏരിയയിലെ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ  ഉല്‍ഘാടനം ഏഷ്യാനെറ്റ് ന്യൂസ് യു എസ് എ പ്രഥമന്‍ ഡോ. കൃഷ്ണ കിഷോര്‍ ഭദ്ര ദീപം തെളിയിച്ചു നിര്‍വഹിക്കും. മെയ് 15 ഞായരാഴ്ച വൈകിട്ട് 4 :30  നു ജംബോ സീ ഫുഡ് ബാങ്ക്റ്റ് ഹാളില്‍ (Jumbo Seafood, 725 Bustleton pike, Feasterville-Trevose, PA 19053) ആണ് പരിപാടികള്‍ അരങ്ങേറുക.

ഫിലാഡല്‍ഫിയ യിലെ മലയാളികളുടെ മാമാങ്കമായ ട്രൈസ്റ്റേറ്റ് ഓണ മഹോത്സവത്തിന്  ഇതോടുകൂടി കൊടിയേറും. ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയയിലെ പ്രമുഖ മലയാളി സംഘടനകള്‍ എല്ലാം ഒരേ കുടക്കീഴില്‍ ഒന്നിച്ചണിനിരന്നു  ആയിരങ്ങളെ പങ്കെടുപ്പിച്ചു നടത്തുന്ന ഓണാഘോഷത്തിന്റെ  ടിക്കറ്റ് വിതരണോല്‍ഘാടനവും ഇതോടൊന്നിച്ചു നടത്തപ്പെടും. പരിപാടിയോടനുബന്ധിച്ചു കലാ പരിപാടികളും അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്  ചെയര്‍ മാന്‍ സാജന്‍ വര്‍ഗീസ് (215 906 7118) ജനറല്‍ സെക്രട്ടറി റോണി വര്‍ഗീസ് (267 213 5544), ട്രെഷറര്‍ ഫിലിപ്പോസ് ചെറിയാന്‍ (215 605 7310), ഓണം ചെയര്‍ പേഴ്‌സണ്‍ ജീമോന്‍ ജോര്‍ജ് (267 970 4267), എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ വിന്‍സെന്റ് ഇമ്മാനുവേല്‍, സുമോദ് നെല്ലിക്കാല, ജോബി ജോര്‍ജ്, ജോണ്‍ സാമുവേല്‍, സുധ കര്‍ത്താ, ആശ അഗസ്റ്റിന്‍, ബ്രിജിറ്റ് പാറപ്പുറത്ത് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

സുമോദ് നെല്ലിക്കാല

Other News