കുടിയേറ്റമാനദണ്ഢം യോഗ്യതയാക്കി മാറ്റാൻ ട്രമ്പ്  ഒരുങ്ങുന്നു


JULY 17, 2019, 4:03 PM IST

വാഷിങ്ടൺ: നിലവിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തി കുടിയേറ്റനയങ്ങൾ അടിമുടി മാറ്റിമറിക്കാൻ ഒരുങ്ങുകയാണ് ട്രമ്പ് ഭരണകൂടം. ഇതിന്റെ ഭാഗമായി യോഗ്യത മാനദണ്ഢമാക്കിയ പുതിയ കുടിയേറ്റ വ്യവസ്ഥയ്ക്ക് രൂപം നൽകാൻ സർക്കാർ ശ്രമം തുടങ്ങി. നിലവിൽ പിന്തുടരുന്ന രീതിയിൽ നിന്നും മാറി അധിക യോഗ്യതയുള്ളവരുടെ എണ്ണം അഞ്ച് മടങ്ങായി ഉയർത്താനാണ് പദ്ധതി. മനുഷ്യത്വ,കുടുംബപരമായ മാനദണ്ഢങ്ങളും കുടിയേറ്റത്തിനുള്ള യോഗ്യതയായി പരിഗണിക്കപ്പെടും. 

ഇത്തരത്തിലുള്ള ഒരു കുടിയേറ്റസംവിധാനം രാജ്യത്തിന് 500 ബില്ല്യൺ ഡോളറിന്റെ അധിക നികുതി വരുമാനം നേടിത്തരുമെന്ന് പ്രസിഡന്റിന്റെ ഉപദേശകനും മരുമകനുമായ ജെയേർഡ് കുഷ്‌നർ പ്രതികരിച്ചു.

ട്രമ്പിന്റെ നിർദ്ദേശപ്രകാരം കുഷ്‌നറാണ് കുടിയേറ്റസംവിധാനത്തെ പുതുക്കിപണിയുന്നതിനുള്ള സമിതിയുടെ അധ്യക്ഷനായിരിക്കുന്നത്. കഴിഞ്ഞവർഷം 1.1 മില്ല്യൺ ആളുകൾക്ക് പൗരത്വം നൽകിയെന്നും ഈ വർഷവും അത്രയും ആളുകളെ രാജ്യം സ്വീകരിക്കുമെന്നും കുഷ്‌നർ പ്രതികരിച്ചു. എന്നാൽ അതിൽ ഉൾപ്പെടുന്ന ആളുകളെ തെരഞ്ഞെടുക്കുന്ന മാനദണ്ഢങ്ങൾക്ക്‌ വ്യത്യാസമുണ്ടാകുമെന്ന് മാത്രം.

Other News