ഇറാനുമായി യുദ്ധത്തിനില്ലെന്ന് യുഎസ് പ്രസിഡന്റ് ട്രമ്പ്


JUNE 24, 2019, 4:38 PM IST

ഇറാനുമായി യുദ്ധത്തിനില്ലെന്ന് യുഎസ് പ്രസിഡന്റ് ട്രമ്പ്. യുഎസിന്റെ നിരീക്ഷണ പൈലറ്റില്ലാ വിമാനം വ്യാഴാഴ്ച ഇറാന്‍ സൈനികര്‍ വെടിവെച്ചിട്ടതിനെതുടര്‍ന്ന്  ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം വളരുന്നതിനിടയിലാണ് ഇറാനുമായി യുദ്ധ സാധ്യതകള്‍ തള്ളിക്കളഞ്ഞ് യുഎസ് പ്രസിഡന്റ് തന്നെ രംഗത്തെത്തിയത്.

ഞായറാഴ്ച എന്‍ബിസിയുടെ മീറ്റ് ദ് പ്രസ് പരിപാടയിലാണ് ട്രമ്പ് നിര്‍ണായക വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. യുഎസിന്റെ സൈനിക ഡ്രോണ്‍ വെടിവച്ചിട്ടതിനു പകരമായി ആക്രമണത്തിന് ആഹ്വാനം ചെയ്യില്ലെന്ന്‌നേരത്തെയും ട്രമ്പ് വ്യക്തമാക്കിയിരുന്നു.

Other News