യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ മോഡി  ന്യൂയോര്‍ക്കിലേക്ക്; ഇംറാന്‍ഖാന്‍ ട്രംപ് കൂടിക്കാഴ്ചയും നടക്കും


SEPTEMBER 23, 2019, 10:57 AM IST

ന്യൂയോര്‍ക്ക് : ഹൂസ്റ്റണില്‍ അരലക്ഷത്തോളം ഇന്ത്യക്കാരെഇളക്കിമറിച്ച ഹൗഡിമോഡി പരിപാടിക്കുശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ന്യൂയോര്‍ക്കിലേക്ക് പറന്നു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 74-ാം സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഇരുവരും എത്തുന്നത്. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇറാന്‍ ഖാനുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ലോകം മുഴുവന്‍ ചര്‍ച്ചചെയ്ത ഹൂസ്റ്റണിലെ ഹൗഡി മോഡി പരിപാടിയില്‍ ഞായറാഴ്ച മോഡിയും ട്രംപും ഒന്നിച്ചതിനു ശേഷമാണ് മോഡി-ഖാന്‍ കൂടിക്കാഴ്ച.

ചെവ്വാഴ്ച വീണ്ടും മോഡി-ട്രംപ് കൂടിക്കാഴ്ച നടക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. മോഡിയുമായും ഇംറാന്‍ ഖാനുമായുമുള്ള ട്രംപിന്റെ കൂടിക്കാഴ്ച ന്യൂയോര്‍ക്കിലായിരിക്കും. ഇവിടെ യുഎന്‍ ജനറല്‍ അസംബ്ലിയുടെ 74-ാം സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഇരുവരും എത്തുന്നത്.

ഹൂസ്റ്റണിലെ മോഡിയുടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം ട്രംപ് ഞായറാഴ്ച രാത്രി ന്യൂയോര്‍ക്കിലെത്തും. മോഡിക്കും ഇംറാനും പുറമെ ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ്, സിംഗപൂര്‍ പ്രധാനമന്ത്രിമാരേയും പോളണ്ട്, ഈജിപ്ത്, സൗത്ത് കൊറിയ പ്രസിഡന്റുമാരേയും കാണുന്നുണ്ട്. മോഡിയുമായി കൂടിക്കാഴ്ച നടക്കുന്ന ചൊവ്വാഴ്ചയാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ട്രംപിന്റെ പ്രസംഗം.

Other News