9/11 ഭീകരാക്രമണത്തിന്റെ 20ാം വാര്‍ഷിക അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാതെ ട്രംപ്


SEPTEMBER 13, 2021, 9:56 AM IST

വാഷിംഗ്ടണ്‍ : അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ നഷ്ടവും ആള്‍ നാശവുമുണ്ടാക്കിയ 9/11ഭീകരാക്രമണത്തിന്റെ 20ാം വാര്‍ഷിക അനുസ്മരണ ചടങ്ങില്‍ നിന്ന് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിട്ടുനിന്നു.

പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബില്‍ ക്ലിന്റണ്‍ തുടങ്ങിയ പ്രമുഖരെല്ലാം പങ്കെടുത്ത ചടങ്ങില്‍ നിന്നാണ് ക്ഷണമുണ്ടായിട്ടും ട്രംപ് മാറിനിന്നത്.

ന്യൂയോര്‍ക്ക് നഗരത്തിലെ മറ്റൊരു ചടങ്ങില്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ്. ഡബ്ല്യു. ബുഷും വൈസ് പ്രസിഡന്റായ കമല ഹാരിസും പങ്കെടുത്ത് അനുശോചനം രേഖപ്പെടുത്തിയിരുന്നു. ആ ചടങ്ങിലും ട്രംപ് പങ്കെടുത്തിരുന്നില്ല.

പങ്കെടുക്കാത്തതിനുള്ള കാരണം വ്യക്തമല്ല. അതേസമയം, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ അഫ്ഗാനില്‍ നിന്നുള്ള സൈനിക പിന്മാറ്റ വിഷയത്തില്‍ ബൈഡനെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. അഫ്ഗാനില്‍ നിന്നുള്ള സേനാപിന്മാറ്റം അമേരിക്കയുടെ കീഴടങ്ങലാണ് എന്നാണ് ട്രംപിന്റെ വാദം.

Other News