മോഡിയെ പുകഴ്ത്തി ട്രംപ്: ലോകം കാണുന്നത് കരുത്തേറിയ ഇന്ത്യയെ


SEPTEMBER 23, 2019, 1:00 AM IST

ഹൂസ്റ്റൺ :പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ലോകം കാണുന്നത് കരുത്തേറിയ ഇന്ത്യയെയാണെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. മോഡിയുടെ നേതൃത്വത്തിൽ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണ് .

ഇന്ത്യയ്ക്ക് അമേരിക്കയേക്കാൾ അടുത്ത മറ്റൊരു സുഹൃത്ത് ഉണ്ടാകാനിടയില്ല .ഇരു രാജ്യങ്ങളുടെയും പുരോഗതിയ്ക്ക് ഒരുമിച്ച് പ്രവർത്തിക്കണമെന്നും ട്രംപ് പറഞ്ഞു . ലോകത്തിനു ഭീഷണിയായ ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടാൻ ഇന്ത്യയും അമേരിക്കയും പ്രതിജ്ഞാബദ്ധരാണ്. 

ബഹിരാകാശ രംഗത്തും ഒന്നിച്ച് നിൽക്കാൻ ഇന്ത്യയ്ക്കും അമേരിക്കയ്‌ക്കും കഴിയും.ഇന്ത്യ അതിർത്തി സുരക്ഷയ്ക്ക് എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ടെന്ന് യു എസ് മനസ്സിലാക്കുന്നു ,ഒപ്പം അതിന്റെ ആവശ്യകതയേയും തങ്ങൾ മനസ്സിലാക്കുന്നു – ട്രംപ്  പറഞ്ഞു .അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്നും ട്രംപ് സൂചിപ്പിച്ചു.

ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് അമേരിക്കയില്‍ ഒരു വിദേശ നേതാവിന്റെ പൊതു ചടങ്ങില്‍ പങ്കെടുക്കുന്നത്.ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടെണർ ആദരസൂചകമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഹൂസ്റ്റൺ നഗരത്തിന്റെ പ്രതീകാത്മക താക്കോൽ സമ്മാനിച്ചു

Other News