വൈറ്റ് ഹൗസിനുമുന്നിലെ പ്രതിഷേധം രൂക്ഷമായപ്പോള്‍ ട്രംപിനെ രഹസ്യ ഭൂഗര്‍ഭ അറയിലേക്ക് മാറ്റി


JUNE 1, 2020, 3:48 PM IST

വാഷിംഗ്ടണ്‍:  വൈറ്റ് ഹൗസിലെ എക്സിക്യൂട്ടീവ് മാന്‍ഷന് പുറത്ത് നൂറുകണക്കിന് പ്രക്ഷോഭകര്‍ തടിച്ചുകൂടി ആക്രമണം ആരംഭിച്ചപ്പോള്‍ ട്രംപിനെ സുരക്ഷാ ഉദ്യോസ്ഥര്‍ പ്രസിഡന്റ് ട്രംപിനെ ഭൂഗര്‍ഭ അറയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്.മിനയാപൊളിസില്‍ നിരായുധനായ കറുത്ത വംശജനെ പോലീസ് നിഷ്ഠൂരമായി കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് രാജ്യമാകെ പ്രക്ഷോഭം ആരംഭിച്ചതും അത് വൈറ്റ് ഹൗസിനുമുന്നിലേക്ക് വ്യാപിച്ചതും.

വൈറ്റ് ഹൗസിന് മുന്നില്‍ സംഘം ചേര്‍ന്ന പ്രക്ഷോഭകര്‍ വെള്ളിയാഴ്ച രാത്രി കല്ലുകളും കുപ്പികളും വലിച്ചെറിയുകയും റോഡ് അരികില്‍ സ്ഥാപിച്ചിരുന്ന വീപ്പകള്‍ക്ക് തീവയ്ക്കുകയും ചെയ്തു. സുരക്ഷാ സേന വൈറ്റ് ഹൗസിനു ചുറ്റും സ്ഥാപിച്ച ബാരിക്കേടുകള്‍ തകര്‍ക്കാനും ശ്രമം നടന്നു.

തീവ്രവാദ ആക്രമണങ്ങള്‍ പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ രൂപകല്‍പ്പന ചെയ്ത ബങ്കറില്‍ ട്രംപ് ഒരു മണിക്കൂറോളം ചെലവഴിച്ചുവെന്ന് വൈറ്റ് ഹൗസിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

 ആറ് ദിവസം മുമ്പാരംഭിച്ച പ്രക്ഷോഭം അമേരിക്കയാകെ പടര്‍ന്നു. പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റമുട്ടലിനിടെ ഇതുവരെ വിവിധ സ്ഥലങ്ങളില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി പോലീസ്വാഹനങ്ങളും പോലീസ് സ്റ്റേഷനുകളും വ്യാപാര സ്ഥാപനങ്ങളും പ്രതിേധക്കാര്‍ അഗ്‌നിക്കിരയാക്കി. വിവിധ സംസ്ഥാനങ്ങളില്‍ നിശാനിയമം പ്രഖ്യാപിച്ചിട്ടും അക്രമങ്ങള്‍ക്കും കൊള്ളിവയ്പുകള്‍ക്കും അയവില്ല. 22 നഗരങ്ങളിലായി  1669 പേരെ അറസ്റ്റ് ചെയ്തു. ഇന്‍ഡ്യാനപൊളിസില്‍ ഒരാള്‍ കൂടി വെടിയേറ്റ് മരിച്ചതോടെയാണ് മരണ സംഖ്യ മൂന്നായത്.

28 വര്‍ഷം മുമ്പ് റോഡ്‌നി കിങ് സംഭവത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇത്തവണത്തേത്. ജോര്‍ജ് ഫ്ലോയ്ഡ് എന്ന 46കാരനാണ് കഴിഞ്ഞ തിങ്കളാഴ്ച പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടത്. ഇതിനെതിരെ രാജ്യമെങ്ങും അലയടിക്കുന്ന പ്രതിഷേധത്തില്‍ ഭൂരിപക്ഷവും സമാധാനപരമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ യുവാക്കളുടെ രോഷം അണപൊട്ടി. അക്രമം തടയാന്‍ പ്രക്ഷോഭകരില്‍ മുതിര്‍ന്നവരും ഇടപെടുന്നുണ്ടെങ്കിലും ഫലമുണ്ടാകുന്നില്ല. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ചില സംസ്ഥാനങ്ങളില്‍ പൊലീസിന് പുറമെ സൈന്യത്തിന് കീഴിലുള്ള നാഷണല്‍ ഗാര്‍ഡ്‌സിനെയും ഇറക്കിയിട്ടുണ്ട്. 22 നഗരങ്ങളിലായി 1669 പേരെ അറസ്റ്റ് ചെയ്തു. ഇന്‍ഡ്യാനപൊളിസില്‍ ഒരാള്‍ കൂടി വെടിയേറ്റ് മരിച്ചതോടെ പ്രക്ഷോഭത്തില്‍ മരിച്ചവര്‍ മൂന്നായി.ഉത്തര-ദക്ഷിണ കാരലൈനകള്‍, വിര്‍ജീനിയ, മിസിസിപ്പി എന്നീ നാല് സംസ്ഥാനങ്ങളില്‍ അമേരിക്കന്‍ ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ടുള്ള ചരിത്രസ്മാരകങ്ങളും ആക്രമിച്ചു. വൈറ്റ്ഹൗസിന് സമീപം ചവര്‍വീപ്പയ്ക്ക് തീപിടിച്ചു. ഇവിടെ പ്രസിഡന്റ് ട്രംപിന്റെ പ്രിയ ചാനലായ ഫോക്‌സ് ന്യൂസിന്റെ ലേഖകനെ ആള്‍ക്കൂട്ടം ഓടിച്ചിട്ടടിച്ചു. മറ്റ് പലയിടങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഇരുഭാഗത്ത് നിന്നും ആക്രമണമുണ്ടായി. പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി ഹോളിവുഡിലെയും സംഗീതരംഗത്തെയും പ്രമുഖരും രംഗത്തിറങ്ങി. രണ്ട് നടന്മാര്‍ക്ക് പൊലീസിന്റെ റബര്‍ ബുള്ളറ്റേറ്റു. താരങ്ങള്‍ക്ക് ലാത്തിയടിയും ഏറ്റിട്ടുണ്ട്.

ഫിലാഡല്‍ഫിയയില്‍ 13 പൊലീസുകാര്‍ക്ക് പരിക്കേറ്റു. നാല് പൊലീസ് വാഹനങ്ങള്‍ കത്തിച്ചു. മറ്റ് ചില സ്ഥലങ്ങളില്‍ പൊലീസുകാര്‍ക്ക് പരിക്കുണ്ട്. ന്യൂയോര്‍ക്കില്‍ രണ്ട് പൊലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റി.   അലാസ്‌കയിലെ ജൂനോയില്‍ പൊലീസുകാരും ജനങ്ങള്‍ക്കൊപ്പം പ്രതിഷേധ റാലിയില്‍ പങ്കെടുത്തു. ഫിലാഡെല്‍ഫിയയില്‍ സിഗ്നലില്‍ നിര്‍ത്തിയ ട്രക്ക് വളഞ്ഞ ആളുകള്‍ക്കിടയിലൂടെ ഡ്രൈവര്‍ വാഹനം ഓടിച്ചപ്പോള്‍ ചിലര്‍ക്ക് പരിക്കേറ്റു. സാന്‍ ഡീഗോയില്‍ രണ്ട് ബാങ്കുകള്‍ കത്തിച്ചു.

Other News