ന്യൂയോര്‍ക്ക്: മാന്‍ഹട്ടന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസിന്റെ കേസില്‍ താന്‍ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതേതുടര്‍ന്ന് തന്റെ അനുയായികളോട് പ്രതിഷേധിക്കാന്‍ ട്രംപ് ആഹ്വാനം ചെയ്തു. തന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലാണ് പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയത്.
ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ ജില്ലാ അറ്റോര്‍ണി ഓഫീസ് വക്താവ് തയ്യാറായില്ല.
മാന്‍ഹട്ടന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസില്‍ നിന്നും ലഭിച്ച 'ചോര്‍ന്നു' കിട്ടിയ വിവരപ്രകാരം തന്നെ അറസ്റ്റു ചെയ്യുമെന്നാണ് കൂടുതല്‍ തെളിവുകള്‍ നല്‍കാതെ ട്രംപ് പറഞ്ഞത്. എന്തെല്ലാം കുറ്റങ്ങളാണ് ചുമത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
അഴിമതിയും ഉയര്‍ന്ന രാഷ്ട്രീയ സ്വാധനവുമുള്ള മാന്‍ഹട്ടന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസില്‍ നിന്നും ചോര്‍ന്നു കിട്ടിയ വിവരം സൂചിപ്പിക്കുന്നത് കുറ്റകൃത്യം തെളിയിക്കാന്‍ കഴിയാതെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും യു എസ് മുന്‍ പ്രസിഡന്റും അടുത്ത ചൊവ്വാഴ്ച അറസ്റ്റിലാകുമെന്ന്. എന്നാണ് ട്രംപ് എഴുതിയത്.
'പ്രതിഷേധിക്കുക, നമ്മുടെ രാജ്യത്തെ തിരികെ കൊണ്ടുവരിക!' ട്രംപ് പറഞ്ഞു.
ട്രംപിന്റെ മുന്‍ വക്കീലും ഫിക്‌സറും ആയ മൈക്കല്‍ കോഹന്‍ അശ്ലീലതാരം സ്റ്റോമി ഡാനിയല്‍സിന് നല്‍കിയ 130,000 ഡോളര്‍ പണമടച്ചത് അന്വേഷിക്കുന്ന ഗ്രാന്‍ഡ് ജൂറിക്ക് മുന്നില്‍ മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ആല്‍വിന്‍ ബ്രാഗിന്റെ ഓഫീസ് ഈ വര്‍ഷം ആദ്യം തെളിവുകള്‍ ഹാജരാക്കിയിരുന്നു. സ്റ്റെഫാനി ക്ലിഫോര്‍ഡ് എന്നാണ് യഥാര്‍ഥ പേര് ഡാനിയല്‍സ് പറയുന്നത്. തനിക്ക് ട്രംപുമായി ഒരു ദശാബ്ദം മുമ്പ് ബന്ധമുണ്ടായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ സംഭവം ട്രംപ് നിഷേധിച്ചു.
2017 മുതല്‍ 2021 വരെ റിപ്പബ്ലിക്കന്‍ പ്രസിഡന്റായിരുന്നു ട്രംപ്. 2024ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഈ മാസം ആദ്യം ബ്രാഗിന്റെ ഓഫീസ് ട്രംപിനെ കൈക്കൂലി അന്വേഷിക്കുന്ന ഗ്രാന്‍ഡ് ജൂറിക്ക് മുമ്പാകെ സാക്ഷ്യപ്പെടുത്താന്‍ ക്ഷണിച്ചതായി ട്രംപിന്റെ അഭിഭാഷകന്‍ സൂസന്‍ നെച്ചെല്‍സ് പറഞ്ഞു. കുറ്റപത്രം അടുത്തുവരുന്നതിന്റെ സൂചനയാണിതെന്ന് നിയമവിദഗ്ധര്‍ പറയുന്നു.
മറ്റ് കുറ്റകൃത്യങ്ങള്‍ക്കൊപ്പം ഡാനിയല്‍സിനും മറ്റൊരു സ്ത്രീക്കും പേയ്മെന്റുകള്‍ ക്രമീകരിച്ചതുമായി ബന്ധപ്പെട്ട ഫെഡറല്‍ കാമ്പെയ്ന്‍ സാമ്പത്തിക ലംഘനങ്ങളില്‍ കോഹന്‍ 2018-ല്‍ കുറ്റസമ്മതം നടത്തി. പണമിടപാട് നടത്താന്‍ ട്രംപ് തന്നോട് നിര്‍ദ്ദേശിച്ചതായി അദ്ദേഹം പറഞ്ഞു. മാന്‍ഹട്ടനിലെ യു എസ് അറ്റോര്‍ണി ഓഫീസ് ട്രംപിനെതിരെ കുറ്റം ചുമത്തിയിട്ടില്ല.
കോഹന്‍ തിങ്കളാഴ്ചയും ബുധനാഴ്ചയും ഗ്രാന്‍ഡ് ജൂറിക്ക് മുമ്പാകെ മൊഴി നല്‍കി.
കഴിഞ്ഞയാഴ്ച പ്രോസിക്യൂട്ടര്‍മാരുമായി സംസാരിച്ചതായി ഡാനിയല്‍സിന്റെ അഭിഭാഷകന്‍ പറഞ്ഞു.
പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം തേടുന്ന ട്രംപ് അഭിമുഖീകരിക്കുന്ന നിയമപരമായ നിരവധി പ്രശ്നങ്ങളില്‍ ഒന്നാണ് അന്വേഷണം. ജോര്‍ജിയയിലെ 2020ലെ ഫലങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെച്ചൊല്ലി സംസ്ഥാനതല ക്രിമിനല്‍ അന്വേഷണത്തെയും ട്രംപ് അഭിമുഖീകരിക്കുന്നുണ്ട്.
ട്രംപ് അധികാരത്തില്‍ നിന്ന് പുറത്തുപോയതിന് ശേഷം രഹസ്യ സര്‍ക്കാര്‍ രേഖകള്‍ കൈകാര്യം ചെയ്തതിനെക്കുറിച്ചും ഡെമോക്രാറ്റ് പ്രസിഡന്റ് ജോ ബൈഡനോട് പരാജയപ്പെട്ട 2020ലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
നികുതി തട്ടിപ്പ് ആരോപണങ്ങളില്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ കുടുങ്ങിയിട്ടുണ്ട്.
ഫെബ്രുവരിയിലെ റോയിട്ടേഴ്സ്/ ഇപ്സോസ് വോട്ടെടുപ്പില്‍ റിപ്പബ്ലിക്കന്‍മാരുടെ 43 ശതമാനം പിന്തുണയുമായി ട്രംപ് തന്റെ പാര്‍ട്ടിയുടെ നോമിനേഷനായി എതിരാളികള്‍ക്ക് ശക്തമായ വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിത്വം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ട്രംപിന്റെ അടുത്ത എതിരാളിയായ ഫ്േളാറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിന് 31 ശതമാനം പിന്തുണയുണ്ട്.