കൊറോണ  കേസുകളുടെ വര്‍ദ്ധനവ് മികച്ച വാര്‍ത്തയാണെന്ന് ട്രംപ്


JULY 3, 2020, 9:19 PM IST

വാഷിംഗ്ടണ്‍ : കൊറോണ വൈറസ് കേസുകളുടെ ഗണ്യമായ വര്‍ധന മികിച്ച വാര്‍ത്തയാണെന്ന് പ്രിസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡിനെ വകവയ്്ക്കാതെ റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങള്‍ തുറക്കാനുള്ള നടപടികള്‍ക്കിടയിലും കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്നതിനിടയിലാണ് രോഗികളുടെ എണ്ണം കൂടുന്നത് നല്ല ലക്ഷണമാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തത്. പരിശോധനകള്‍ വര്‍ദ്ധിച്ചതുകൊണ്ടാണ് ്‌കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതെന്നും ട്രംപ് സൂചിപ്പിച്ചു.  

''കൊറോണ വൈറസ് കേസുകളില്‍ വര്‍ദ്ധനവ് ഉണ്ട്, കാരണം ഞങ്ങളുടെ പരിശോധന വളരെ വലുതും മികച്ചതുമാണ്, മറ്റേതൊരു രാജ്യത്തേക്കാളും വളരെ വലുതും മികച്ചതുമാണ്,'' ട്രംപ് വ്യാഴാഴ്ച രാത്രി ട്വീറ്റ് ചെയ്തു.

 ഇത് ഒരു മികച്ച വാര്‍ത്തയാണ്, പക്ഷേ ഇതിലും മികച്ച വാര്‍ത്ത മരണവും മരണനിരക്കും കുറഞ്ഞുവെന്നതാണ്. കൂടാതെ, കൂടുതല്‍ എളുപ്പവും വേഗതയിലും ചെറുപ്പക്കാര്‍ രോഗമുക്തി നേടുന്നത് മികച്ച വാര്‍ത്തയാണ്. -ട്രംപ് വ്യക്തമാക്കി.

അതേസമയം പരിശോധനയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ ട്രംപ് നിയോഗിച്ച അഡ്മിന്‍ ബ്രെറ്റ് ഗിറോയര്‍ വ്യാഴാഴ്ച നടന്ന ഒരു ഹിയറിംഗില്‍ സാക്ഷ്യപ്പെടുത്തിയത് ''ഇത് കേസുകളുടെ യഥാര്‍ത്ഥ വര്‍ദ്ധനവാണ്' എന്നാണ് സൂചിപ്പിച്ചത്.

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ പ്രവചനപ്രകാരം   ജൂലൈ 25 നകം ദേശീയതലത്തില്‍ ആകെ 140,000 മുതല്‍ 160,000 വരെ മരണങ്ങളാണ് പ്രതീക്ഷിക്കുന്നത്.

 11 സംസ്ഥാനങ്ങളില്‍ പുതിയ മരണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമെന്നും സിഡിസി പ്രവചനം സൂചിപ്പിക്കുന്നു.

52,815 പുതിയ കൊറോണ വൈറസ് കേസുകളാണ് യുഎസ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ചിലെ മൂന്നാം ആഴ്ചയ്ക്ക് ശേഷം, അമേരിക്കയില്‍ പരിശോധന ആരംഭിക്കാന്‍ തുടങ്ങിയതിനുശേഷം  ഏറ്റവും വലിയ വലിയ കുതിപ്പായിരുന്നു ഈയാഴ്ച സംഭവിച്ചത്.

നോവല്‍ കൊറോണ വൈറസ് മൂലം ഇപ്പോള്‍ ലോകമെമ്പാടുമുള്ള 520,000-ത്തിലധികം ആളുകളാണ്  മരിച്ചത്.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സിസ്റ്റംസ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് സമാഹരിച്ച കണക്കുകള്‍ പ്രകാരം ലോകമെമ്പാടുമുള്ള 10.8 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പുതിയ ശ്വസന വൈറസ് മൂലമുണ്ടായ കോവിഡ് -19 രോഗം കണ്ടെത്തി. അതേ സമയം വിവിധ കാരണങ്ങളാല്‍ യഥാര്‍ത്ഥ കണക്ക് ഇതിലും വലുതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഡിസംബറില്‍ ചൈനയില്‍ ആദ്യത്തെ കേസുകള്‍ കണ്ടെത്തിയതിനുശേഷം, ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമായി അമേരിക്ക മാറി, 2.7 ദശലക്ഷത്തിലധികം രോഗനിര്‍ണയ കേസുകളും കുറഞ്ഞത് 128,740 മരണങ്ങളുമാണ് അമേരിക്കയില്‍ സംഭവിച്ചത്.

Other News