ഇംപീച്‌മെന്റ്: അഞ്ചുദിവസത്തിനകം മറുപടി നല്‍കാന്‍ ട്രംപിന് നിര്‍ദേശം


DECEMBER 2, 2019, 1:44 AM IST

വാഷിംഗ്‌ടൺ: ഇംപീച്‌മെന്റ് നടപടികളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സഹകരിക്കുമോ  എന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് പ്രതിനിധിസഭ സമിതി.

അടുത്ത വെള്ളിയാഴ്‌ച അഞ്ചു മണിക്കുള്ളില്‍ മറുപടി നല്‍കാനാണ് ഇംപീച്‌മെന്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രതിനിധിസഭ സമിതി വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതിനോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.

ട്രംപിനെതിരെ കൂടുതല്‍ തെളിവുകളടങ്ങുന്ന റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വിടുമെന്ന് പ്രതിനിധി സഭ ഇന്റലിജന്‍സ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ നേട്ടത്തിനായി രാജ്യതാല്‍പര്യം ട്രംപ് അട്ടിമറിച്ചെന്നും ആരോപണമുണ്ട്.

ഇപ്പോള്‍ നടക്കുന്ന അന്വേഷണം തടസ്സപ്പെടുത്താന്‍ ട്രംപ് ശ്രമിച്ചതായും ജുഡീഷ്യറി ചെയര്‍മാന്‍ ജെറാള്‍ഡ് നാഡ്ളർ   അരോപിച്ചിരുന്നു.

Other News