344 കോടി നഷ്‌ടപരിഹാരം തേടി ഗൂഗിളിനെതിരെ തുൾസി ഗബാർഡ് കേസിന് 


JULY 27, 2019, 11:18 PM IST

വാഷിംഗ്‌ടൺ:വിവേചനം കാട്ടിയെന്നാരോപിച്ച് ഗൂഗിളിനെതിരെ നിയമനടപടിയുമായി അമേരിക്കൻ കോൺഗ്രസിലെ ആദ്യ ഹിന്ദു അംഗവും ഡമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർഥിയുമായ തുൾസി ഗബാർഡ്. തിരഞ്ഞെടുപ്പു പ്രചാരണ പരസ്യങ്ങൾക്കായുള്ള അക്കൗണ്ട് ഗൂഗിൾ ആറു മണിക്കൂർ മരവിപ്പിച്ചുവെന്നാണു പരാതി. 

അഞ്ചു കോടി ഡോളർ (344 കോടി രൂപയോളം) നഷ്‌ട പരിഹാരമാണ് ആവശ്യപ്പെട്ടാണ് ഗൂഗിളിനെതിരെ കേസ് നൽകിയത്. പ്രചാരണത്തിനു പണം സ്വരൂപിക്കാനും വിവരങ്ങൾ വോട്ടർമാരെ അറിയിക്കാനുമുള്ള അവസരം നിഷേധിച്ചത് വിവേചനമാണെന്നാണു പരാതി.

എന്നാൽ, ആരോപണം ഗൂഗിൾ നിഷേധിച്ചു. അസാധാരണമായ ഇടപാടുകൾ ശ്രദ്ധയിൽ പെട്ടപ്പോൾ ഓട്ടമാറ്റിക് സംവിധാനമാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും മണിക്കൂറുകൾക്കുള്ളിൽ പുനഃസ്ഥാപിച്ചുവെന്നും ഗൂഗിൾ വിശദീകരിക്കുന്നു.

പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനുള്ള ആദ്യവട്ട ഡെമോക്രാറ്റിക് സംവാദത്തിൽ ഏറ്റവുമധികം ആളുകൾ ഗൂഗിളിൽ തെരഞ്ഞത് തുൾസിയെ കുറിച്ച് അറിയാനാണ്.

Other News