തൊഴിലില്ലായ്മ ക്ലെയിമുകള്‍ രണ്ടു ലക്ഷത്തില്‍ താഴെ; 1969ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നില


NOVEMBER 24, 2021, 8:38 PM IST

വാഷിംഗ്ടണ്‍: തൊഴില്‍ വകുപ്പിന്റെ പുതിയ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ സഹായത്തിനുള്ള പുതിയ പ്രതിവാര ക്ലെയിമുകള്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി.

നവംബര്‍ 20ന് അവസാനിച്ച ആഴ്ചയില്‍ തൊഴിലില്ലായ്മ ഇന്‍ഷൂറന്‍സിനായി 199,000 അപേക്ഷകള്‍ ഉണ്ടായിരുന്നു. കണക്കുകള്‍ പ്രകാരം അതിനു മുമ്പുള്ള ആഴ്ചയെ അപേക്ഷിച്ച് 71,000 അപേക്ഷകളിലാണ് കുറവുള്ളത്. 1969 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോഴുള്ളത്. 2020 മാര്‍ച്ച് 14ന് 225,000 അപേക്ഷകളേക്കാള്‍ വളരെ താഴെയാണിപ്പോഴുള്ളത്.

നിരവധി മാസങ്ങള്‍ നീണ്ട തൊഴില്‍ വളര്‍ച്ചയ്ക്കും ഉപഭോക്തൃ ചെലവുകള്‍ വര്‍ധിച്ചതിനും ശേഷമാണ് തൊഴിലില്ലായ്മ അപേക്ഷകളില്‍ കുറവുണ്ടായത്. ഉയര്‍ന്ന പണപ്പെരുപ്പം പല ഗാര്‍ഹിക ബജറ്റുകള്‍ക്കും ഊന്നല്‍ നല്കിയിട്ടുണ്ടെങ്കിലും യു എസ് തൊഴില്‍ വളര്‍ച്ച, സാമ്പത്തിക ഉത്പാദനം, ഓഹരി മൂല്യങ്ങള്‍, കോര്‍പറേറ്റ് ലാഭം തുടങ്ങിയവയെല്ലാം മുന്നോട്ട് കുതിച്ചു. 

കോവിഡ് ആരംഭിച്ചതിന് ശേഷം ആദ്യമായി രണ്ടു ലക്ഷത്തിന് താഴെ പുതിയ ക്ലെയിമുകള്‍ ലഭിക്കുന്നത് പ്രധാനപ്പെട്ട സംഗതിയാണ്. കൂടുതല്‍ പുരോഗതിയെയാണ് ഇത് സൂചിപ്പിക്കുന്നത്.

Other News