ഫൈസറിന്റെ കോവിഡ് വാക്‌സിനുമായി പറക്കാന്‍ തയ്യാറെടുത്ത് യുണൈറ്റഡ്


NOVEMBER 28, 2020, 8:44 AM IST

വാഷിംഗ്ടണ്‍: റെഗുലേറ്റര്‍മാരുടെ അംഗീകാരം ലഭിക്കുന്നതോടെ ഫൈസര്‍ കോവിഡ് വാക്‌സിനുകള്‍ വേഗത്തില്‍ വിതരണം നിര്‍വഹിക്കാനായി യുണൈറ്റഡ് എയര്‍ലൈന്‍സ് ഹോള്‍ഡിംഗ്‌സ് ഇന്‍കോര്‍പറേഷന്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ പറത്താന്‍ തുടങ്ങി. 

കോവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്യാനുള്ള ലോജിസ്റ്റിക്കല്‍ വെല്ലുവിളികള്‍ നേരിടാനുള്ള ആഗോള വിതരണ ശൃംഖലയിലെ പ്രാരംഭ ലിങ്കുകളാണ് വിമാനങ്ങള്‍. ബെല്‍ജിയത്തിലെ കലമാസു, മിച്, പ്യൂര്‍സ് എന്നിവിടങ്ങളിലെ റഫ്രിഡ്ജറേറ്റഡ് സ്‌റ്റോറേജ് സൈറ്റുകളും ഫൈസറിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. പ്ലസന്റ് പ്ലയരി, വിസ്, കര്‍ല്‌സുഹ് തുടങ്ങിയ സൈറ്റുകളിലെ സംഭരണശേഷി വര്‍ധിപ്പിക്കാനും പദ്ധതികളുണ്ട്. വിതരണവുമായി ബന്ധപ്പെട്ട് യുണൈറ്റഡിന്റെ പങ്കിനെ കുറിച്ച് വിശദീകരിക്കാന്‍ ഫൈസര്‍ വിസമ്മതിച്ചു. 

വാക്‌സിനേഷന്‍ വിതരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രസല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഷിക്കാഗോ ഒഹാരി അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയില്‍ ചാര്‍ട്ടേഡ് കാര്‍ഗോ വിമാനങ്ങള്‍ പറത്താന്‍ യുണൈറ്റഡ് പദ്ധതിയിടുന്നതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

വന്‍തോതില്‍ വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നത് സഹായിക്കാനും കോവിഡ് വാക്‌സിനുകള്‍ സുരക്ഷിതമായി എത്തിക്കാനും എയര്‍ലൈനുമായി സഹകരിക്കുന്നുണ്ടെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ അറിയിച്ചു. ഫൈസര്‍ വാക്‌സിനുകള്‍ കേടാകാതെ സൂക്ഷിക്കാന്‍ ആവശ്യമായ തീര്‍ത്തും കുറഞ്ഞ താപനില നിലനിര്‍ത്താന്‍ വിമാനങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ തണുപ്പും ഐസും വഹിക്കാന്‍ യുണൈറ്റഡ് അനുമതി തേടിയിരുന്നു. ഒരു വിമാനത്തില്‍ 15000 പൗണ്ട് ഐസ് സൂക്ഷിക്കാന്‍ യുണൈറ്റഡിന് അനുമതി നല്കുമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. സാധാരണ അനുവദിക്കുന്നതിനേക്കാള്‍ അഞ്ചിരട്ടി കൂടുതലാണിത്. കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് നിരീക്ഷിക്കുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള ഉപകരണങ്ങള്‍ സാധാരണയായി ഇല്ലാത്തതിനാല്‍ യാത്രാ വിമാനങ്ങളില്‍ കൂടുതല്‍ ഐസ് കൊണ്ടുപോകുന്നതിന് റഗുലേറ്റര്‍മാര്‍ അനുവദിക്കാറില്ല. 

ഫൈസര്‍ രൂപകല്‍പ്പന ചെയ്ത സ്യൂട്ട്‌കേസ് വലുപ്പത്തിലുള്ള പെട്ടികള്‍ വാക്‌സിന്‍ ഡോസുകള്‍ ആവശ്യമായ താപനിലയില്‍ സൂക്ഷിക്കാന്‍ സഹായിക്കുന്നുണ്ട്. മരുന്നു കൊണ്ടുപോകുന്നതിന് താപനില നിയന്ത്രിക്കുന്ന വലിയ കണ്ടയിനറുകള്‍ ഒഴിവാക്കുകയും വാക്‌സിനുകള്‍ വേഗത്തില്‍ അയക്കാനുള്ള സൗകര്യം ചെറിയ പെട്ടികളിലൂടെ സാധിക്കുകയും ചെയ്യുന്നുണ്ട്. 

തങ്ങള്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ വേഗത്തില്‍ ഉപയോഗത്തിലെത്തിക്കാന്‍ കഴിഞ്ഞ ആഴ്ചയാണ് ഫൈസര്‍ യു എസിന്റെ അംഗീകാരം അഭ്യര്‍ഥിച്ചത്. ഫൈസറിന്റെ അഭ്യര്‍ഥനയ്ക്ക് പിന്നാലെ കാര്യങ്ങള്‍ അവലോകനം ചെയ്യാനും അംഗീകാരത്തിന് ശിപാര്‍ശ ചെയ്യണോ എന്നറിയാനും എഫ് ഡി എ ഡിസംബര്‍ പത്തിനാണ് യോഗം ചേരുക. യോഗത്തില്‍ തീരുമാനം അനുകൂലമാവുകയാണെങ്കില്‍ ഡിസംബര്‍ പകുതിയോടെ വാക്‌സിന്‍ വിതരണം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പരമ്പരാഗത വാക്‌സിന്‍ വിതരണത്തില്‍ നിന്ന് വ്യത്യസ്തമായി ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡ് പദ്ധതിയിലൂടെ കോവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്യാന്‍ യു എസ് സര്‍ക്കാര്‍ മക്കെസ്സണ്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള വിതരണ മൊത്തക്കച്ചവടക്കാരെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അത്  മറികടക്കാനാണ് ഫൈസര്‍ പദ്ധതിയിടുന്നത്. 

കോവിഡ് വാക്‌സിന്‍ എഫ് ഡി എ അംഗീകരിക്കാന്‍ അഭ്യര്‍ഥിക്കാന്‍ അഭ്യര്‍ഥിക്കുമെന്ന് മോഡേണാ ഇങ്ക് അറിയിച്ചു. ഡിസംബറില്‍ എഫ് ഡി എ ഇക്കാര്യം അംഗീകരിക്കുകയാണെങ്കില്‍ 20 ദശലക്ഷം അമേരിക്കക്കാര്‍ക്ക് പ്രതിരോധ കുത്തിവെയ്പ് നല്കാന്‍ രണ്ടു വാക്‌സിനുകളും ആവശ്യമായ അളവില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

എഫ് ഡി എയുടെ ക്ലിയറന്‍സിന് കാത്തിരിക്കുന്നതിനിടയില്‍ വാക്‌സിന്‍ ഡോസുകള്‍ സൂക്ഷിക്കുന്നതിന് ഓരോ സംസ്ഥാനത്തേയും സൈറ്റുകള്‍ തിരിച്ചറിയുന്നതിന് യു എസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ സംസ്ഥാന രോഗപ്രതിരോധ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. 

Other News