വാഷിംഗ്ടണ്‍: എച്ച്-1 ബി രജിസ്‌ട്രേഷന്‍ സമയം മാര്‍ച്ച് 17 ന് അവസാനിക്കാനിരിക്കെ സമയം ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് അധികൃതര്‍.
രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതില്‍ ലോകമെമ്പാടുമുള്ള അപേക്ഷകര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതിനെതുടര്‍ന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് അതിന്റെ എച്ച്1ബി രജിസ്‌ട്രേഷന്‍ സമയപരിധി നീട്ടുന്നതെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്) അറിയിച്ചു.
'നിലവില്‍, ചില ഉപയോക്താക്കള്‍ക്ക് എച്ച്1ബി രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. അവര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നു, പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. രജിസ്‌ട്രേഷന്‍ സമയപരിധി നീട്ടും. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുക,' യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഒരു ട്വീറ്റില്‍ അറിയിച്ചു.
2024 എച്ച്1 ബി പദ്ധതിയിലേക്കുള്ള പ്രാരംഭ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 1 ന് ആരംഭിച്ചു, 2023 മാര്‍ച്ച് 17 വെള്ളിയാഴ്ച സമയം അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
''മാര്‍ച്ച് 17-നകം മതിയായ രജിസ്‌ട്രേഷനുകള്‍ ലഭിക്കുകയാണെങ്കില്‍, ക്രമരഹിതമായി രജിസ്‌ട്രേഷനുകള്‍ തിരഞ്ഞെടുക്കുകയും ഉപയോക്താക്കളുടെ ാ്യഡടഇകട ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ വഴി തിരഞ്ഞെടുപ്പ് അറിയിപ്പുകള്‍ അയയ്ക്കുകയും ചെയ്യും. മതിയായ രജിസ്‌ട്രേഷനുകള്‍ ലഭിച്ചില്ലെങ്കില്‍, പ്രാരംഭ രജിസ്‌ട്രേഷന്‍ കാലയളവില്‍ ശരിയായി സമര്‍പ്പിച്ച എല്ലാ രജിസ്‌ട്രേഷനുകളും തിരഞ്ഞെടുക്കപ്പെടും. മാര്‍ച്ച് 31-നകം അക്കൗണ്ട് ഉടമകളെ ഇക്കാര്യം അറിയിക്കാന്‍ ഉദ്ദേശിക്കുന്നതായും ഇമിഗ്രേഷന്‍ ഏജന്‍സി ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.
പുതിയ അപേക്ഷകര്‍ക്ക് ഫെബ്രുവരി 21-ന് അപേക്ഷയ്ക്ക് ആവശ്യമായ പുതിയ അക്കൗണ്ടുകള്‍ സൃഷ്ടിക്കാന്‍ കഴിയും.
യുഎസിലെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള സാങ്കേതിക പ്രതിഭകളുടെ ആവശ്യം നിറവേറ്റുന്നതിനായാണ് ഇന്ത്യന്‍, അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ എച്ച് 1 ബി വിസകള്‍ ഉപയോഗിക്കുന്നത്. ഈ വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണ്, ഓരോ വര്‍ഷവും നല്‍കുന്ന പുതിയ വിസകളില്‍ 70% അപേക്ഷകരും ഇന്ത്യക്കാരാണ്.
സമീപ വര്‍ഷങ്ങളില്‍, ഈ വിസകളില്‍ ഏറ്റവും കൂടുതല്‍ വിഹിതം സ്വീകരിച്ചിട്ടുള്ളത് നിരവധി അമേരിക്കന്‍ ടെക്‌നോളജി കമ്പനികളാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി യുഎസില്‍ നടന്നുകൊണ്ടിരിക്കുന്ന ഐടി കമ്പനികളിലെ പിരിച്ചുവിടലുകള്‍ വിസയുടെ ഡിമാന്റിനെ എങ്ങനെ ബാധിക്കുമെന്നത് കണ്ടു തന്നെ അറിയണം.
സാധാരണയായി പ്രതിവര്‍ഷം 85,000 വിസകളാണ് ഓഫര്‍ ചെയ്യുന്നത്. അതിന്റെ പലമടങ്ങ് കൂടുല്‍ ആളുകള്‍ അപേക്ഷകരായുണ്ട്.
കഴിഞ്ഞ വര്‍ഷം, യുഎസ് ഇമിഗ്രേഷന്‍ ഏജന്‍സി അതിന്റെ നിര്‍ബന്ധിത പരിധിയായ 65,000 റെഗുലര്‍ വിസകളില്‍ എത്തിയിരുന്നു. 20,000 വിസകള്‍ മാസ്റ്റേഴ്‌സ് ക്യാപ്പിന് കീഴില്‍ ഒരു ലോട്ടറിയിലൂടെയാണ് നല്‍കിയത്.
യു.എസ്.സി.ഐ.എസ് ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷമാണ് പിന്തുടരുന്നത്, 2023 സാമ്പത്തികവര്‍ഷത്തിലേക്ക് തിരഞ്ഞെടുത്ത അപേക്ഷകര്‍ക്ക് 2023 ഒക്ടോബര്‍ മുതല്‍ ജോലി ആരംഭിക്കാന്‍ അര്‍ഹതയുണ്ട്.