ട്രംപ് യുദ്ധം ചെയ്യുമെന്ന ആശങ്ക; യുഎസ് സൈനിക മേധാവി ചൈനയെ ബന്ധപ്പെട്ടെന്ന് റിപ്പോര്‍ട്ട് 


SEPTEMBER 15, 2021, 9:12 AM IST

വാഷിംഗ്ടണ്‍: ചൈനയുമായി കടുത്ത ഭിന്നതയുണ്ടായിരുന്ന മുന്‍ പ്രസിഡന്റ് ട്രംപ് ചിലപ്പോള്‍ അവരുമായി യുദ്ധത്തിനു പോകുമോ എന്ന ആശങ്കയാല്‍ യുഎസ് സൈനിക മേധാവി ഇക്കാര്യം ചൈനീസ് ആര്‍മി ചീഫിനെ രഹസ്യമായി അറിയിച്ചെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.

ട്രംപ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയ പശ്ചാത്തലത്തിനാണ് ചൈനയുമായി യുദ്ധം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്നും ഇക്കാര്യം അറിയിക്കാന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാനായ ജനറല്‍ ജനറല്‍ മാര്‍ക്ക് മില്ലി ചൈനീസ് എതിരാളിയെ രണ്ടുതവണ രഹസ്യമായി വിളിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.യുദ്ധമുണ്ടായാല്‍ അത് ട്രംപിന്റെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ കലാശിക്കുമെന്നു കരുതിയാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ചൊവ്വാഴ്ച  വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.

ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാനായ യുഎസ് ജനറല്‍ മാര്‍ക്ക് മില്ലീ, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ജനറല്‍ ലി സുവോചെങ്ങിനെ 2020 ഒക്ടോബര്‍ 30 ന് അതായത് തിരഞ്ഞെടുപ്പിന് നാല് ദിവസം മുമ്പാണ് ആദ്യം വിളിച്ചത്. അതിനു ശേഷം ജനുവരി 8 നും വിളിച്ചു. യുഎസ് കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ മാരകമായ അക്രമത്തിനും കലാപത്തിനും ശേഷം രണ്ടുദിവസം കഴിഞ്ഞായിരുന്നു ഇതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഫോണ്‍ വിളികളില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്ഥിരതയുള്ളതാണെന്നും ചൈനയെ ആക്രമിക്കാന്‍ പോകുന്നില്ലെന്നും ഒരു ആക്രമണം ഉണ്ടായാല്‍, തന്റെ എതിരാളിയെ മുന്‍കൂട്ടി അറിയിക്കുമെന്നും ലി ലിക്ക് ഉറപ്പ് നല്‍കാന്‍ ശ്രമിച്ചുവെന്നും, റിപ്പോര്‍ട്ട് പറയുന്നു.

പത്രപ്രവര്‍ത്തകരായ ബോബ് വുഡ്വാര്‍ഡിന്റെയും റോബര്‍ട്ട് കോസ്റ്റയുടെയും പെറില്‍ എന്ന പുതിയ പുസ്തകത്തിന്റെ ഉള്ളടക്കം അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. പുസ്തകത്തിലെ വിവരങ്ങള്‍ തയ്യാറാക്കാനും സ്ഥിരീകരിക്കാനും 200 സ്രോതസ്സുകളുമായുള്ള അഭിമുഖത്തെ ആശ്രയിച്ചുവെന്നും പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങുമെന്നും അവര്‍ പറഞ്ഞു.

അതേസമയം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സംശയം ഉളവാക്കുന്നതാണെന്ന്  ട്രംപ് ഒരു പ്രസ്താവനയില്‍ അറിയിച്ചു. പുറത്തുവരുന്ന കഥ 'കെട്ടിച്ചമച്ചതാണ്' എന്നാണ്  ട്രംപ് പറഞ്ഞത്. ഈ കഥ സത്യമാണെങ്കില്‍ മില്ലിയെ രാജ്യദ്രോഹത്തിന് വിചാരണ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ''റെക്കോര്‍ഡിനായി, ചൈനയെ ആക്രമിക്കാന്‍ താന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു.

റിപ്പോര്‍ട്ടിനെക്കുറിച്ച് മില്ലിയുടെ ഓഫീസ് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

മില്ലിയെ ഉടന്‍ പുറത്താക്കാന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍ക്കോ റൂബിയോ, പ്രസിഡന്റ് ജോ ബൈഡനോട് കത്തിലൂടെ ആവശ്യപ്പെട്ടു.

'മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ യുഎസ് സൈനിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നതിലുള്ള അപകടങ്ങളെക്കുറിച്ച് ഞാന്‍ നിങ്ങളോട് പറയേണ്ടതില്ല. എന്നാല്‍ ഈ രാജ്യത്തിന്റെശക്തിയെയും കഴിവിനെയും വിദേശ രാജ്യത്തിന്റെ ശക്തിയുമായി തുലനം ചെയ്യാനും അത് നമ്മുടെ രാഷ്ട്രത്തിന് അനുകൂലമായി പ്രയോജനപ്പെടുത്താനുമുള്ള പ്രസിഡന്റിന്റെ നയതന്ത്രത്തെയാണ് ഇത് ദുര്‍ബലപ്പെടുത്തുന്നതെന്ന് അടിവരയിട്ടു പറയുന്നതായി 'റൂബിയോ ബൈഡന് അയച്ച കത്തില്‍ പറഞ്ഞു.

വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍, വൈറ്റ് ഹൗസ് വക്താവ് കരിന്‍ ജീന്‍ പിയറി പ്രതികരിക്കാന്‍ വിസമ്മതിക്കുകയും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിന്റെയും പ്രതിരോധ വകുപ്പിന്റെയും ചോദ്യങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്തു.

ട്രംപ്,  റിപ്ബലിക്കനായ മില്ലിയെ 2018 ലാണ് ഉയര്‍ന്ന സൈനിക തസ്തികയിലേക്ക് തിരഞ്ഞെടുത്തത്. പക്ഷേ 2020 നവംബറില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് ബൈഡനോട് പരാജയപ്പെട്ടതിന് ശേഷം  മറ്റു സ്റ്റാഫുകളെപോലെ മില്ലിയും ട്രംപിനെ വിമര്‍ശിക്കാന്‍ തുടങ്ങി.

കാപ്പിറ്റോള്‍ അക്രമത്തെ തുടര്‍ന്ന് യുഎസ് പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി മില്ലിയെ ബന്ധപ്പെട്ട് സ്ഥിരതയില്ലാത്ത ഒരു പ്രസിഡന്റിന്റെ പ്രേരണയാല്‍ നടക്കുന്ന അക്രമങ്ങളും ഒരു പക്ഷെ ആണവായുധം ഉഫയോഗിക്കിുന്നതുള്‍പ്പെടെയുള്ള നീക്കങ്ങള്‍ നടത്താന്‍ കഴിയുന്ന സാഹചര്യം തടയാന്‍ എന്തെല്ലാം സുരക്ഷാ സംവിധാനങ്ങളാണ് ഉള്ളതെന്ന് ചോദിച്ചു. ഇതിന്റെ പ്രേരണയാലാണ് ജനിവരി എട്ടിന് രണ്ടാം തവണ മില്ലി ചൈനീസ് സൈനിക മേധാവിയെ ബന്ധപ്പെട്ടതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

'അയാള്‍ക്ക് (ട്രംപിന് ) ഭ്രാന്താണ്. അയാള്‍ക്ക് ഭ്രാന്താണെന്ന് നിങ്ങള്‍ക്കറിയാമോ,' പെലോസി മില്ലിയോട് പറഞ്ഞു, കോളിന്റെ ട്രാന്‍സ്‌ക്രിപ്റ്റ് ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഉദ്ധരിച്ച കോള്‍ ട്രാന്‍സ്‌ക്രിപ്റ്റ് അനുസരിച്ച്, ജനറല്‍ മറുപടി നല്‍കിയത്, 'ഞാന്‍ നിങ്ങളോട് എല്ലാ കാര്യങ്ങളിലും യോജിക്കുന്നു എന്നാണ്.

Other News