മയക്കുമരുന്ന് ലോബിക്ക്  സഹായം: മെക്‌സിക്കോയുടെ മുന്‍ പ്രതിരോധ മേധാവിയെ യുഎസ് അറസ്റ്റ് ചെയ്തു


OCTOBER 17, 2020, 6:03 AM IST

ലോസ് ഏഞ്ചല്‍സ് : മുന്‍ മെക്‌സിക്കന്‍ പ്രതിരോധ സെക്രട്ടറി അമേരിക്കയില്‍ അറസ്റ്റിലായി. ജനറല്‍ സാല്‍വഡോര്‍ സീന്‍ഫ്യൂഗോസ് ആണ് അറസ്റ്റിലായത്.

ശക്തമായ മെക്‌സിക്കന്‍ മയക്കുമരുന്ന് സംഘത്തില്‍ നിന്ന് കൈക്കൂലി വാങ്ങി അമേരിക്കയിലുടനീളം മയക്കുമരുന്ന് കടത്താന്‍ അനുവദിച്ചതായും  യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചതിനെതുടര്‍ന്നാണ് അറസ്റ്റ്.

2015 ഡിസംബര്‍ മുതല്‍ 2017 ഫെബ്രുവരി വരെ വെള്ളിയാഴ്ച പുറത്തുവിട്ട  കുറ്റപത്രം പ്രകാരം, പ്രതിരോധ മേധാവിയായിരിക്കെ, സിയാന്‍ഫ്യൂഗോസ് ഒരു മാരകമായ ക്രിമിനല്‍ സംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നുവെന്നും സംഘടനയ്ക്കുള്‌ലില്‍ അദ്ദേഹം 'എല്‍ പാഡ്രിനോ' - ഗോഡ്ഫാദര്‍ എന്നാണ് അറിയപ്പെട്ടതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

''അക്രമാസക്തനായ മെക്‌സിക്കന്‍ മയക്കുമരുന്ന് കടത്ത് സംഘടനയായ എച്ച് -2 കാര്‍ട്ടലിനെ സഹായിക്കാന്‍ പ്രതി സീന്‍ഫ്യൂഗോസ് പൊതു സ്ഥാനം ദുരുപയോഗം ചെയ്തു, ആയിരക്കണക്കിന് കിലോഗ്രാം കൊക്കെയ്ന്‍, ഹെറോയിന്‍, മെത്താംഫെറ്റാമൈന്‍, മരിജുവാന എന്നിവ അമേരിക്കയിലേക്ക് കടത്തി,'' പ്രോസിക്യൂട്ടര്‍മാര്‍ ന്യൂയോര്‍ക്ക് ജില്ലാ കോടതി ജഡ്ജിക്ക് അയച്ച കത്തില്‍ പറയുന്നു.

ലോസ് ഏഞ്ചല്‍സ്, ലാസ് വെഗാസ്, ഒഹായോ, മിനസോട്ട, നോര്‍ത്ത് കരോലിന, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ലാഭകരമായ വിതരണ സെല്ലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടയില്‍ ''കൈക്കൂലിക്ക് പകരമായി, മെക്‌സിക്കോയില്‍ ശിക്ഷാനടപടികളില്ലാതെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം സംഘത്തെ അനുവദിച്ചു'' എന്ന് കത്തില്‍ ആരോപിക്കുന്നു.

ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് യുഎസ് ഏജന്റുമാര്‍ സിയാന്‍ഫ്യൂഗോസിനെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്. പിന്നീട് അദ്ദേഹത്തെ ന്യൂയോര്‍ക്കിലേക്ക് മാറ്റും, അവിടെയാണ് കേസ് കൈകാര്യം ചെയ്യുക.

രാജ്യത്തെ ഉന്നതതലത്തിലെ അഴിമതിയുടെ ഏറ്റവും പുതിയ സൂചനയായി പുറത്തുവന്ന ഈ വാര്‍ത്ത മെക്‌സിക്കോയില്‍ ഞെട്ടിക്കുന്ന പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്.

72 കാരനായ ജനറല്‍ അടുത്തിടെ മെക്‌സിക്കന്‍ സൈന്യത്തില്‍ നീണ്ട സേവനത്തിന് ശേഷം വിരമിച്ചു. 2012 മുതല്‍ 2018 വരെ അന്നത്തെ പ്രസിഡന്റ് എന്റിക് പെന നീറ്റോയുടെ കീഴില്‍ പ്രതിരോധ സെക്രട്ടറിയായി ആയിരുന്നു അദ്ദേഹത്തിന്റെ അവസാന തസ്തിക.

'മെക്‌സിക്കോയിലെ പ്രധാന പ്രശ്‌നം അഴിമതിയാണ്,'' അറസ്റ്റിനെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് പ്രസിഡന്റ് ലോപ്പസ് ഒബ്രഡോര്‍ വെള്ളിയാഴ്ച രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാരില്‍ വളരെ ഉന്നതനായ ഒരാള്‍ മയക്കുമരുന്ന് കടത്തുകാരുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് ഖേദകരമാണ്, പ്രസിഡന്റ് പറഞ്ഞു.

സര്‍ക്കാരിനെ വൃത്തിയാക്കുമെന്ന വാഗ്ദാനത്തെത്തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് വന്‍ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ലോപ്പസ് ഒബ്രഡോര്‍, സിയാന്‍ഫ്യൂഗോസിനെക്കുറിച്ച്  അന്വേഷിക്കുന്ന ഒരു മെക്‌സിക്കന്‍ സര്‍ക്കാര്‍ ഏജന്‍സിയെക്കുറിച്ചും അറിയില്ലെന്ന് പറഞ്ഞു. ലോസ് ഏഞ്ചല്‍സിലെ അറസ്റ്റിനെക്കുറിച്ച് വ്യാഴാഴ്ച രാത്രി തന്റെ വിദേശകാര്യ സെക്രട്ടറി തന്നോട് പറഞ്ഞതായി മെക്‌സിക്കോയിലെ യുഎസ് അംബാസഡര്‍ അറിയിച്ചു.

''ഇത് തകര്‍ച്ചയുടെ പ്രക്രിയയാണ്, അഴിമതി എത്ര ആഴത്തില്‍ പോകുന്നുവെന്ന് കണ്ടെത്താന്‍ ഞങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുകയാണ്'' അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് കടത്ത് ആരോപണത്തില്‍ അറസ്റ്റിലായ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള മെക്‌സിക്കന്‍ ഉദ്യോഗസ്ഥനാണ് സിയാന്‍ഫ്യൂഗോസ്, യുഎസ് അധികാരികള്‍ അടുത്ത മാസങ്ങളില്‍ തടഞ്ഞുവച്ച രണ്ടാമത്തെ ഉദ്യോഗസ്ഥനും. കഴിഞ്ഞ വര്‍ഷം, യുഎസ് പ്രസിഡന്റ് മുന്‍ പ്രസിഡന്റ് ഫെലിപ്പ് കാല്‍ഡെറോണിന്റെ കീഴില്‍ പൊതു സുരക്ഷാ മേധാവിയെ അറസ്റ്റ് ചെയ്യുകയും മയക്കുമരുന്ന് കടത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.

2006 അവസാനത്തോടെ മെക്‌സിക്കോയുടെ സൈന്യത്തെ മയക്കുമരുന്ന് ലോബിയെ അടിച്ചമര്‍ത്തുന്നതിനായി ഉപയോഗിച്ചതില്‍ കാള്‍ഡെറോണ്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. പ്രസിഡന്റ് പെനാ നീറ്റോയുടെ കീഴില്‍ സൈന്യത്തിന്റെ ആ പങ്ക് അടുത്ത ഭരണത്തില്‍ തുടര്‍ന്നു, സിയാന്‍ഫ്യൂഗോസ് പ്രതിരോധ മേധാവിയായി.

2017 ലെ ഒരു സൈനിക ചടങ്ങില്‍, ചോദ്യങ്ങളോ നുണകളോ തന്ത്രങ്ങളോ ഇല്ലാതെ പൊതുജനങ്ങളെ സേവിക്കാന്‍ താന്‍ അവിടെയുണ്ടെന്ന് സീന്‍ഫ്യൂഗോസ് പറഞ്ഞിരുന്നു.

Other News