ന്യൂയോർക്കിൽ തെരുവിൽ ഉറങ്ങിയ 4 പേരെ തലയ്‌ക്കടിച്ചുകൊന്നു


OCTOBER 7, 2019, 12:51 AM IST

ന്യൂയോർക്ക്‌:അമേരിക്കയിൽ തെരുവിൽ ഉറങ്ങിയ 4 പേരെ തലയ്‌ക്കടിച്ചുകൊന്നു.ന്യൂയോർക്ക്‌ നഗരത്തിൽ തെരുവിൽ കിടന്നുറങ്ങുകയായിരുന്ന അഞ്ച്‌ ഭവനരഹിതർക്കെതിരെ ക്രൂര ആക്രമണം. നാലുപേർ കൊല്ലപ്പെട്ടു. ഒരാൾ ഗുരുതരാവസ്ഥയിൽ. 

ലോഹ ഉപകരണംകൊണ്ട്‌ തലയ്‌ക്ക്‌ അടിയേറ്റതാണ്‌ മരണകാരണം. മാൻഹട്ടനിലെ ചൈനാടൗണിന്‌ സമീപമാണ്‌ സംഭവം. അഞ്ചുപേരും പലയിടത്തായാണ്‌ അക്രമിക്കപ്പെട്ടതെന്ന്‌ പൊലീസ്‌ പറഞ്ഞു.  

ഇവരുടെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കേസിൽ പ്രതിയെന്ന്‌ സംശയിക്കുന്ന ഇരുപത്തിനാലുകാരനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

Other News