മീഥെയ്ന്‍ പുറംതള്ളുന്നത് ലഘൂകരിക്കാന്‍ അമേരിക്കയുടെ തീരുമാനം


AUGUST 31, 2019, 2:11 AM IST

വാഷിംഗ്ടൺ:കാലാവസ്ഥാ വ്യതിയാനത്തിന് മുഖ്യകാരണമയി ശാസ്ത്രജ്ഞര്‍ കണക്കാക്കുന്ന മീഥെയ്ന്‍ പുറം തള്ളുന്നത് ലഘൂകരിക്കാന്‍ അമേരിക്കന്‍ ഭരണ കൂടത്തിന്‍റെ തീരുമാനം. രാജ്യത്തെ കാലാവസ്ഥയിലുള്ള നിരന്തരമായുള്ള മാറ്റങ്ങള്‍ കൂടി കണക്കിലെടുത്താണിത്. 

കാലാവസ്ഥാ വ്യതിയാനത്തെ സാരമായി ബാധിക്കുന്ന മീഥെയ്ന്‍ വാതകത്തിന്‍റെ പുറം തള്ളലിനെതിരെ അമേരിക്ക സ്വീകരിച്ച നടപടിയെ എന്‍വിയോണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി സ്വാഗതം ചെയ്തു. കാലാവസ്ഥാ പ്രതിസന്ധിയെ ദീർഘകാലമായി നിഷേധിക്കുന്ന യു എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് മീഥെയ്ന്‍ വാതകം പുറം തള്ളുന്നത് ലഘൂകരിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനം എടുത്തത്. 2012 ല്‍ ഇത് സംബന്ധിച്ച ഉത്തരവ് സെനറ്റില്‍ പാസായെങ്കിലും അത് നടപ്പിലായിരുന്നില്ല. 

ഒബാമ ഭരണകൂടത്തിന്റെ പ്രയത്നത്തിന്റെ ഫലമായി മീഥെയ്ന്‍ പുറന്തള്ളുന്നത് കുറക്കാന്‍ സാധിച്ചു.അമേരിക്കയിലെ തന്നെ ഏറ്റവും മെവലിയ കമ്പനികളില്‍ ഒന്നായ ബി.പി കമ്പനി ഉള്‍പ്പെടെ ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്തു.

Other News