വാഷിംഗ്ടണ്‍: ജൂലൈ മാസത്തില്‍ യു എസ് നിയമനത്തില്‍ മികച്ച വര്‍ധനവെന്ന് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്ക്. യു എസ് സമ്പദ് വ്യവസ്ഥയില്‍ 528000 തൊഴിലവസരങ്ങളാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. തൊഴിലില്ലായ്മ നിരക്ക് 3.5 ശതമാനമായി കുറയുകയും ചെയ്തു.
രാജ്യം മാന്ദ്യത്തിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ നിരാകരിക്കുന്ന കണക്കുകള്‍ ഫെഡറല്‍ റിസര്‍വ് പണപ്പെരുപ്പത്തിനെതി രായ പോരാട്ടം സമ്പദ് വ്യവസ്ഥയെ തണുപ്പിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
വന്‍കിട കമ്പനികളായ വാള്‍മാര്‍ട്ട്, റോബിന്‍ഹുഡ് തുടങ്ങിയവയില്‍ പിരിച്ചുവിടലുകള്‍ക്കും ജൂണിലെ തൊഴിലസവരങ്ങളിലെ കുറവുകള്‍ക്കും ശേഷമാണ് തൊഴില്‍ വിപണി മയപ്പെടുത്തുന്നതിന്റെ തെളിവുകള്‍ വര്‍ധിച്ചിരിക്കുന്നത്.
സമീപ മാസങ്ങളിലെ ശക്തമായ നിയമനം മാന്ദ്യത്തിനുള്ള അവസരം അവസാനിപ്പിക്കുമെന്ന് കരിയര്‍ സൈറ്റായ ഗ്ലാസ്‌ഡോറിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ ഡാനിയല്‍ ഷാവോ പറഞ്ഞു.
എന്നാല്‍ ആശങ്കാജനകമായി സാമ്പത്തിക ഉത്പാദനം കുറയുന്നത് വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ പാദത്തില്‍ 1.6 ശതമാനം ഇടിഞ്ഞതിന് ശേഷം രണ്ടാം പാദത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനം 0.9 ശതമാനം എന്ന വാര്‍ഷിക നിരക്കില്‍ കുറഞ്ഞു.
ജി ഡി പിയുടെ തുടര്‍ച്ചയായ രണ്ട് പാദങ്ങളിലെ ഇടിവ് സാമ്പത്തിക മാന്ദ്യത്തിന് കാരണമാകാമെങ്കിലും നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ച് കണക്കാക്കുന്ന അളവുകോലുകളാണ് അതിന് ഉപയോഗിക്കുന്നത്.
സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് പ്രകാരം ജൂണിലെ തൊഴില്‍ അവസരങ്ങള്‍ കുത്തനെ ഇടിഞ്ഞ് ഒന്‍പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. എങ്കിലും ജൂണില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 10.7 ദശലക്ഷം ഒഴിവുകള്‍ ഉയര്‍ന്നതായാണ് കണക്കാക്കുന്നത്.
അങ്ങനെയാണെങ്കിലും വാള്‍മാര്‍ട്ട് കഴിഞ്ഞ ദിവസം മാത്രം 200 കോര്‍പറേറ്റ് ജീവനക്കാരെ പിരിച്ചുവിട്ടതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. അതിന് ഒരുദിവസം മുമ്പ് റോബിന്‍ ഹുഡ് അതിന്റെ 23 ശതമാനം ജീവനക്കാരെ വെട്ടിക്കുറക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു. ടെക് ഭീമന്മാരായ ആപ്പിള്‍, ആമസോണ്‍, ഗൂഗ്ള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റ് എന്നിവ അടുത്തിടെ നിയമനം മന്ദഗതിയിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
നിയമനത്തിന്റെ വേഗത ചില സാമ്പത്തിക വിദഗ്ധരേയും ദൈനംദിന ജീവിതം നയിക്കുന്ന അമേരിക്കക്കാരേയും സന്തോഷിപ്പിക്കുമെങ്കിലും തൊഴില്‍ ആവശ്യം ശക്തിപ്പെടുത്തുന്നതിന്റെ സൂചന ഫെഡറല്‍ ഫെഡറേഷന്റെ പലിശ നിരക്ക് വര്‍ധന നിലനിര്‍ത്താന്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തും. കഴിഞ്ഞ രണ്ട് മാസത്തിനകം സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് 0.75 ശതമാനം വീതമാണ് വര്‍ധിപ്പിച്ചത്.
വില കുറക്കാന്‍ വേണ്ടിയുള്ള കടമെടുപ്പ് ചെലവ് വര്‍ധിപ്പിച്ചിട്ടും പണപ്പെരുപ്പം നിലനില്‍ക്കുക മാത്രമല്ല മോശമാവുകയും ചെയ്തു. കഴിഞ്ഞ മാസം പുറത്തുവിട്ട ഡേറ്റ കാണിക്കുന്നത് ജൂണില്‍ വില 9.1 ശതമാനം ഉയര്‍ന്നുവെന്നാണ്. ഇതാകട്ടെ നാലു പതിറ്റാണ്ടിനിപ്പുറം ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണ് സൂചിപ്പിക്കുന്നത്.