ബാഗ്ദാദിലെ യുഎസ് എംബസിക്കും ബലാദ് സൈനിക കേന്ദ്രത്തിനും നേരെ മിസൈല്‍ ആക്രമണം


JANUARY 5, 2020, 12:02 PM IST

കുവൈത്ത് : യുഎസ് ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കി ഇറാന്‍. ബാഗ്ദാദിലെ യുഎസ് എംബസിക്കും ബലാദ് സൈനിക കേന്ദ്രത്തിനും നേരെ മിസൈല്‍ ആക്രമണം നടത്തിയാണ് ഇറാന്റെ പ്രതികരണം.  മൂന്ന് മിസൈലുകള്‍ പതിഞ്ഞതായാണ് വിവരം. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എഎഫ്പിയടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ബാഗ്ദാദില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്‍ രഹസ്യസേനാ വിഭാഗം തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കം ഏഴ് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടന്നിരിക്കുന്നത്.

അതേസമയം, ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇപ്പോള്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ പുരോഗമിക്കുകയാണ്. ടെഹ്റാനിലാണ് സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നത്

Other News