യു എസ് മിഷന്‍ ലീഡര്‍ഷിപ്പ് ടീം സീനിയര്‍ പോളിസി അഡൈ്വസറായി സോഹിനി ചാറ്റര്‍ജിയെ നിയമിച്ചു


JANUARY 27, 2021, 11:03 AM IST

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്ര സഭയിലേക്കുള്ള യു എസ് ലീഡര്‍ഷിപ്പ് ടീമിന്റെ സീനിയര്‍ പോളിസി അഡൈ്വസറായി ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി സോഹിനി ചാറ്റര്‍ജിയെ പ്രസിഡന്റ് ബൈഡന്‍ നിയമിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ അതിഥി ഗൊറൂറിനെ ലീഡര്‍ഷിപ്പ് ടീം അംഗമായും നിയമിച്ചു. 

പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഭരണത്തില്‍ ഗ്ലോബല്‍ ഡവലപ്‌മെന്റ് വിഷയങ്ങളെ കുറിച്ചുള്ള പഠനം നടത്തുന്ന ടീമിന്റെ സീനിയര്‍ പോളിസി അഡൈ്വസറായും സോഹിനി പ്രവര്‍ത്തിച്ചിരുന്നു. 

കൊളംബിയ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫാക്കല്‍റ്റിയിലും സോഹിനി പ്രവര്‍ത്തിച്ചിരുന്നു. സ്റ്റെപ്‌റ്റോ ആന്റ് ജോണ്‍സണ്‍ ഇന്റര്‍നാഷണല്‍ ലീഗല്‍ ഫേമിലെ അറ്റോര്‍ണിയായിരുന്നു. 

ഗൊറൂര്‍ യു എന്‍ പീസ് കീപ്പിംഗില്‍ പോളിസി അഡൈ്വസറാണ്. നൈജീരിയയിലെ ലാഗോസില്‍ ജനിച്ച ഇവര്‍ ഇന്ത്യ, ഒമാന്‍, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് താമസിച്ചിരുന്നത്. 

ഇരുവരുടേയും നിയമനത്തോടെ ഇരുപതോളം ഉയര്‍ന്ന സ്ഥാനങ്ങളില്‍ ബൈഡന്‍ ഭരണത്തില്‍ ഇന്ത്യന്‍ വംശജര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ട്രംപ് ഭരണത്തില്‍ ക്യാബിനറ്റ് റാങ്കില്‍ നിക്കി ഹേലി മാത്രമാണ് ഉണ്ടായിരുന്നത്. 

Other News