മുന്‍ ഫെഡറല്‍ ചെയര്‍ ജാനറ്റ് യെല്ലനെ ആദ്യത്തെ വനിതാ ട്രഷറി മേധാവിയായി യുഎസ് സെനറ്റ് സ്ഥിരീകരിച്ചു


JANUARY 26, 2021, 6:08 AM IST

വാഷിംഗ്ടണ്‍: യുഎസ് ട്രഷറി വകുപ്പിനെ നയിക്കുന്ന ആദ്യ വനിതയായി ജാനറ്റ് യെല്ലനെ സ്ഥിരീകരിക്കാന്‍ സെനറ്റ് ചൊവ്വാഴ്ച വോട്ട് ചെയ്തു.

കഴിഞ്ഞ ദിവസം സെനറ്റ് സമിതി യെല്ലന്റെ നാമനിര്‍ദ്ദേശം ഏകകണ്ഠമായി അംഗീകരിച്ചതിനുപിന്നാലെയാണ് ഫ്‌ളോര്‍ വോട്ടിലൂടെ പൂര്‍ണ അംഗീകാരം നല്‍കിയത്.  

ഫെഡറല്‍ റിസര്‍വിനും വൈറ്റ് ഹൗസ് കൗണ്‍സില്‍ ഓഫ് ഇക്കണോമിക് അഡൈ്വസേഴ്‌സിനും നേതൃത്വം നല്‍കിയ ആദ്യത്തെ വനിത കൂടിയായ യെല്ലന്‍, പ്രസിഡന്റ് ജോ ബൈഡന്റെ സാമ്പത്തിക നയം രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കും.

Other News