യു എസിൽ 24 മണിക്കൂറിനിടെ രണ്ട് വെടിവെപ്പുകൾ: ടെക്‌സസിലും ഒഹായോയിലുമായി 29 മരണം


AUGUST 4, 2019, 4:04 PM IST

ഒഹായോ:അമേരിക്കയിൽ 24 മണിക്കൂറിനിടെയുണ്ടായ രണ്ട് വെടിവെപ്പുകളിലായി ടെക്‌സസിലും ഒഹായോയിലുമായി 29 പേർ കൊല്ലപ്പെട്ടു. ടെക്‌സസിലെ വാ​ൾ​മാ​ർ​ട്ട് സ്റ്റോ​റി​ൽ യു​വാ​വ് ന​ട​ത്തി​യ വെ​ടിവയ്‌പ്പിൽ ​20 പേ​രും  ഒ​ഹാ​യോ​യി​ലെ ഡേ​റ്റ​ണി​ൽ ബാ​റി​ലു​ണ്ടാ​യ വെ​ടി​വെപ്പിൽ അ​ക്ര​മി ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു പേ​ർ കൊ​ല്ല​പ്പെ​ട്ടു.ടെക്‌സസ് ആക്രമണത്തിനുശേഷം മണിക്കൂറുകൾക്കകമായിരുന്നു ഒഹായോയിലെ വെടിവെപ്പ്.

ടെക്‌സസിലെ വാ​ൾ​മാ​ർ​ട്ട് സ്റ്റോ​റി​ൽ നടന്ന ആക്രമണത്തിൽ 26 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 21 വ​യ​സു​കാര​നാ​ണ് കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ഒ​ഹാ​യോ​യി​ലെ ഡേ​റ്റ​ണി​ൽ ബാ​റി​ലു​ണ്ടാ​യ വെ​ടി​വെപ്പിൽ 16 പേ​ർ​ക്ക് പ​രി​ക്കേറ്റിട്ടുണ്ട്.ഇവിടെ സം​ഭ​വ​സ്ഥ​ല​ത്തി​നു സ​മീ​പം പോ​ലീ​സ് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പെ​ട്ടെ​ന്ന് പ്ര​തി​ക​രി​ക്കാ​നും അ​ക്ര​മി​യെ വ​ക​വ​രു​ത്താ​നും ക​ഴി​ഞ്ഞ​താ​യി ഡേ​റ്റ​ൺ പോ​ലീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 

ടെക്‌സസിൽ എ​ൽപാ​സോ ന​ഗ​ര​ത്തി​ലെ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​നു സ​മീ​പ​മു​ള്ള സ്റ്റോ​റിലെ​ത്തി​യ തോ​ക്കു​ധാ​രി ആ​ളു​ക​ൾ​ക്ക് നേ​രെ തു​രു​തു​രെ വെ​ടി​യു​തിർ​ക്കു​ക​യാ​യി​രു​ന്നു.സ്‌കൂ​ളി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളും മ​റ്റും വാ​ങ്ങു​ന്ന​തി​നാ​യി കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ ക​ട​യി​ലു​ണ്ടാ​യി​രു​ന്നു.  ഡാ​ള​സ് സ്വ​ദേ​ശി​യാ​യ പാ​ട്രി​ക് ക്രൂ​സി​യ​ൻ എ​ന്ന​യാ​ളാ​ണ് അ​ക്ര​മി എ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ട്. ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങളൊ​ന്നും ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

Other News