അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ വാരാന്ത്യ വെടിവെപ്പുകളില്‍ 4 മരണം; നിരവധി പേര്‍ക്ക് പരിക്ക്


JULY 4, 2020, 4:54 PM IST

വിവിധ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ വാരാന്ത്യത്തിലുണ്ടായ വ്യത്യസ്ത വെടിവെപ്പുകളില്‍ നാലുപേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്കേറ്റു.

അലബാമയിലെ ഹൂവറിലെ മാളില്‍ വെള്ളിയാഴ്ച നടന്ന വെടിവയ്പില്‍ 8 വയസുള്ള ആണ്‍കുട്ടി കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

വെടിവയ്പില്‍ പരിക്കേറ്റ മറ്റ് മൂന്ന് പേരില്‍ മറ്റൊരുപ്രായപൂര്‍ത്തിയാകാത്ത കുട്ടിയും ഉള്‍പ്പെടുന്നുവെന്ന്  ഹൂവര്‍ പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയായ പുരുഷനും മുതിര്‍ന്ന സ്ത്രീക്കും പരിക്കേറ്റു.വെടിവയ്പിലേക്ക് നയിച്ച കാരണം എന്താണെന്നോ എത്ര തോക്കുധാരികളാണ് വെടിവെപ്പില്‍ പങ്കെടുത്തതെന്നോ വ്യക്തമല്ല. ഇപ്പോഴും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മൂന്ന് പേരുടെ അവസ്ഥ അറിയില്ല. മാള്‍ ഒഴിപ്പിച്ചു, അവര്‍ പ്രദേശം സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഒഹായോയിലെ ടോളിഡോ സ്റ്റോര്‍ പാര്‍ക്കിംഗ് സ്ഥലത്ത് മദ്യലഹരിയില്‍ ശല്യം ഉണ്ടാക്കിയ ആളെ ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ അക്രമി വെടിവെച്ചു കൊന്നു.  ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അ്ക്രമി മണിക്കൂറുകള്‍ക്കുശേഷം സ്വയം വെടിവെച്ചു മരിച്ചു.

ഹോം ഡിപ്പോയിലെ പാര്‍ക്കിംഗ് സ്ഥലത്ത് അര്‍ദ്ധരാത്രിക്ക് ശേഷം ടോളിഡോ പോലീസ് ഓഫീസര്‍ ആന്റണി ദിയയുടെ നെഞ്ചിലാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥന്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചതായി പോലീസ് ചീഫ് ജോര്‍ജ് ക്രാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അക്രമി  ഉദ്യോഗസ്ഥനെവെടിവച്ച ശേഷം വനപ്രദേശത്തേക്ക് പോയി. പിന്നീട്  കാട്ടില്‍ നിന്ന് ഒരു വെടിവയ്പ്പ് ശബ്ദം ഉദ്യോഗസ്ഥര്‍ കേട്ടു, ക്രാള്‍ പറഞ്ഞു. 57 കാരനായ വെളുത്ത പുരുഷന്‍ എന്ന് മാത്രം വിശേഷിപ്പിക്കപ്പെടുന്ന തോക്കുധാരിയെ പുലര്‍ച്ചെ 3: 15 ഓടെ തലയ്ക്ക് വെടിയേറ്റ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും ജോര്‍ജ് കാള്‍ അറിയിച്ചു.

ഭാര്യയും 2 വയസ്സുള്ള കുട്ടിയും ഉള്ള ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്ന് മേധാവി പറഞ്ഞു.

മിസിസിപ്പി തലസ്ഥാനത്തെ ഒരു നൈറ്റ് ക്ലബില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജാക്‌സണിലെ എം-ബാര്‍ സ്‌പോര്‍ട്‌സ് ഗ്രില്ലിലാണ് വെടിവയ്പ്പ് നടന്നതെന്ന് ഹിന്‍ഡ്‌സ് കൗണ്ടി ക്യാപ്റ്റന്‍ ടൈറി ജോണ്‍സ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ പേര് ഉടന്‍ പുറത്തുവിട്ടിട്ടില്ല.

വെടിവച്ച പ്രതിയുടെ ചിത്രങ്ങള്‍ ഷെരീഫിന്റെ ഓഫീസ് ട്വിറ്ററില്‍ പങ്കുവെച്ചു, ആളെ തിരിച്ചറിയാന്‍ സഹായം തേടി. വാക്കേറ്റത്തിന് ശേഷമാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തിനുശേഷം പ്രതി ബാറില്‍ നിന്ന് രക്ഷപ്പെട്ടു.

പരിക്കേറ്റവരില്‍ ചിലര്‍ സ്വകാര്യ വാഹനങ്ങളില്‍ ആശുപത്രിയില്‍ പോയതിനാല്‍ എത്ര പേര്‍ക്ക് പരിക്കേറ്റുവെന്ന് വ്യക്തമല്ല, ജോണ്‍സ് പറഞ്ഞു. അവരുടെ അവസ്ഥയെക്കുറിച്ചും വിവരം ലഭ്യമല്ല.

ഇതിനിടയില് മസാച്യുസെറ്റ്‌സ് മാളിലും വെടിവയ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു.  മസാച്യുസെറ്റ്‌സിലെ ബ്രെയിന്‍ട്രീയിലെ സൗത്ത് ഷോര്‍ പ്ലാസ മാളില്‍ നടന്ന വെടിവയ്പില്‍ 15 വയസുകാരിക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

വെടിവയ്പുമായി ബന്ധപ്പെട്ട് രണ്ട് പുരുഷ പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ബ്രെയിന്‍ട്രീ പോലീസ് പറഞ്ഞു. വൈകുന്നേരം 4:45 ഓടെയായിരുന്നു സംഭവം.

Other News