കമ്പനികളിലെ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ബൈഡന്റെ നിര്‍ബന്ധിത വാക്‌സിന്‍ നിയമം സുപ്രീംകോടതി തടഞ്ഞു


JANUARY 14, 2022, 8:28 AM IST

വാഷിംഗ്ടണ്‍: വന്‍കിട കമ്പനികളിലെ തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയോ മാസ്‌ക് ധരിക്കുകയോ ആഴ്ചതോറും പരിശോധന നടത്തുകയോ ചെയ്യണമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ നിയമം യുഎസ് സുപ്രീം കോടതി തടഞ്ഞു.

ബൈഡന്റെ ഉത്തരവ് ഭരണകൂടത്തിന്റെ അധികാര പരിധിയില്‍ പെട്ടതല്ല എന്ന് രാജ്യത്തെ പരമോന്നത കോടതി ജസ്റ്റിസുമാര്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ പരിമിതമായ വാക്‌സിന്‍ നിര്‍ദ്ദേശം സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രമായിരിക്കും ബാധകമെന്ന് വിധിയില്‍ ജഡ്ജിമാര്‍ പ്രത്യേകമായി പറഞ്ഞു.

അതേസമയം പാന്‍ഡെമിക്കിനെതിരെ പോരാടുന്നതിന്റെ ഭാഗമായാണ് ഉത്തരവുകളെന്ന് ഭരണകൂടം പറഞ്ഞു.

 'ജീവനക്കാരുടെ ജീവന്‍ രക്ഷിക്കാനുള്ള ആവശ്യകതകള്‍ തടയുന്നതിനുള്ള കോടതിയുടെ തീരുമാനത്തില്‍ പ്രസിഡന്റ് ബൈഡന്‍ നിരാശ പ്രകടിപ്പിച്ചു. കോവിഡ് പ്രതിരോധവും വാക്‌സിനേഷനും സംബന്ധിച്ച ജനഹിത പരിശോധനകളില്‍ തന്റെ റേറ്റിംഗ് കുറയുന്ന പശ്ചാത്തലത്തിലാണ് ബൈഡന്റെ പ്രതികരണം.

'ഭരണകൂട ആഹ്വാനം അനുസരിച്ച് ഫോര്‍ച്യൂണ്‍ 100 കമ്പനികളുടെ മൂന്നിലൊന്ന് ഉള്‍പ്പെടെ ഇതിനകം തയ്യാറായി വന്നവരോട് ഉടന്‍ തന്നെ ചേരാനും അവരുടെ തൊഴിലാളികളെയും ഉപഭോക്താക്കളെയും കമ്മ്യൂണിറ്റികളെയും സംരക്ഷിക്കുന്നതിനുള്ള വാക്‌സിനേഷന്‍ ആവശ്യകതകള്‍ സ്ഥാപിക്കാനും ബിസിനസ്സ് നേതാക്കളോട് ആവശ്യപ്പെടുന്നതായി ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.  



കോടതിയുടെ തീരുമാനത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്തോഷം പ്രകടിപ്പിച്ചു. വാക്‌സിന്‍ ഉത്തരവുകള്‍ നടപ്പിലാക്കിയാല്‍ അത് സമ്പദ്വ്യവസ്ഥയെ കൂടുതല്‍ നശിപ്പിക്കുമായിരുന്നു  എന്ന് ട്രംപ് പറഞ്ഞു.


ഭരണകൂടത്തിന്റെ വാദങ്ങള്‍ക്ക് വഴങ്ങാതെ ശക്തമായ തീരുമാനമെടുത്ത സുപ്രീം കോടതിയില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.


അഡ്മിനിസ്‌ട്രേഷന്റെ ജോലിസ്ഥലത്തെ നിര്‍ബന്ധിത വാക്‌സിന്‍ നിയമ പ്രകാരം തൊഴിലാളികള്‍ക്ക് ഒരു കോവിഡ്-19 ഷോട്ട് എങ്കിലും ലഭിക്കേണ്ടതുണ്ട്, അല്ലെങ്കില്‍ സ്ഥിരമായി മാസ്‌ക് ധരിക്കുകയുെ അവരുടെ സ്വന്തം ചെലവില്‍ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയും വേണം.


കുറഞ്ഞത് 100 ജീവനക്കാരുള്ള ജോലിസ്ഥലങ്ങളിലാണ് നിയമം ബാധകമാക്കിയത്. ഏകദേശം 84 ദശലക്ഷം തൊഴിലാളികളെ ബാധിക്കുന്നതായിരുന്നു ഇത്.


നവംബറില്‍ ബൈഡന്‍ ഭരണ കൂടം അവനതരിപ്പിച്ച നിയമത്തിനെതിരെ നിരവധി റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളും ചില ബിസിനസ് ഗ്രൂപ്പുകളും ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുകള്‍ ഉയര്‍ത്തിയിരുന്നു.
ഭരണകൂടം അതിന്റെ അധികാരം അതിരുകടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Other News