വാഷിംഗ്ടണ്‍: യു എസില്‍ ഗര്‍ഭച്ഛിദ്രത്തിന് ഭരണഘടനാപരമായ അവകാശമില്ലെന്ന് സുപ്രിം കോടതി വിധിച്ചു. അരൂറ്റാണ്ടു മുമ്പ് റോയ് വി വേഡ് കേസിലെ വിധിയാണ് കോടതി അസാധുവാക്കിയത്. ആധുനിക പ്രത്യുത്പാദന അവകാശങ്ങളുടെ അടിത്തറ തകര്‍ക്കുന്ന ദീര്‍ഘകാല നിയമത്തിന്റെ അപൂര്‍വ്വമായ തിരിച്ചുപോക്കാണിത്.
മിസിസിപ്പിയിലെ അവസാന അബോര്ഷന് ക്ലിനിക്ക് എതിര്‍ത്ത 15 ആഴ്ചയ്ക്ക് ശേഷമുള്ള ഗര്‍ഭച്ഛിദ്രം നിരോധിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ ഡോബ്സ് ജാക്സണ് വിമന്‍സ് ഹെല്‍ത്ത് ഓര്ഗനൈസേഷന് സുപ്രധാന കേസിലാണ് കോടതിയുടെ വിധിയുണ്ടായത്.
1973ലെ നിയമത്തിന് വിപരീതമായി ഗര്‍ഭച്ഛിദ്രം നിരോധിക്കാന്‍ ഓരോ യു എസ് സംസ്ഥാനങ്ങളേയും വീണ്ടും അനുവദിക്കും. കുറഞ്ഞത് 26 സംസ്ഥാനങ്ങളെങ്കിലും ഇക്കാര്യം ഉടനെയോ അല്ലെങ്കില്‍ സാധ്യമായത്ര വേഗത്തിലോ നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജസ്റ്റിസുമാരായ ക്ലാരന്‍സ് തോമസ്, നീല്‍ ഗോര്‍സുച്ച്, ആമി കോണി ബാരറ്റ് എന്നിവര്‍ ചേര്‍ന്ന കേസിന്റെ അഭിപ്രായം ജസ്റ്റിസ് സാമുവല്‍ അലിറ്റോയാണ് എഴുതിയത്.
ജസ്റ്റിസുമാരായ തോമസും കവനോവും യോജിച്ച അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചു. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് യോജിച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ജസ്റ്റിസുമാരായ സ്റ്റീഫന്‍ ബ്രെയര്‍, സോണിയ സോട്ടോമേയര്‍, എലീന കഗന് എന്നിവര്‍ വിയോജിച്ചു. ദുഃഖത്തോടെ, കോടതിയെ സംബന്ധിച്ചിടത്തോളം അടിസ്ഥാന ഭരണഘടനാ സംരക്ഷണം നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് അമേരിക്കന്‍ വനിതകള്‍ക്ക്- തങ്ങള്‍ വിയോജിക്കുന്നു എന്നാണ് അവര്‍ എഴുതിയത്.