വിഖ്യാത അമേരിക്കന്‍ എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു


AUGUST 6, 2019, 10:21 PM IST

ന്യൂയോര്‍ക്ക്:നൊബേൽ സാഹിത്യ ജേതാവായ വിഖ്യാത അമേരിക്കന്‍ എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു.88 വയസായിരുന്നു. സാഹിത്യ നൊബേൽ  നേടിയ ആദ്യ കറുത്തവര്‍ഗക്കാരിയാണ്.

ന്യൂയോര്‍ക്കിലെ മോണ്ട്ഫിയോര്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം.പെട്ടന്നുണ്ടായ അസുഖത്തെത്തുടര്‍ന്നാണ് മരണമെന്ന് മോറിസണ്‍കുടുംബം അറിയിച്ചു.

1931ല്‍ ഒഹായോയിലെ ലോറെയിനില്‍ ജനിച്ച ടോണി മോറിസണ്‍, ബിലവ്ഡ് എന്ന നോവലിലൂടെയാണ് ലോകപ്രശസ്‌തയായത്. ഈ നോവലിന് 1988ല്‍ പുലിറ്റ്സര്‍ പുരസ്‌കാരവും അമേരിക്കന്‍ ബുക്ക് അവാര്‍ഡും ലഭിച്ചു. 1993ല്‍ ഇതേ നോവൽ തന്നെ ടോണി മോറിസണെ നോബല്‍ പുരസ്‌കാരത്തിനും അർഹയാക്കി. 

1998ല്‍ ബിലവ്ഡ് അതേ പേരില്‍ ഓപ്ര വിന്‍ഫ്രെയും ഡാനി ഗ്ലോവറും അഭിനയിച്ച് സിനിമയാക്കിയിട്ടുണ്ട്.

പതിനൊന്നോളം നോവലുകളും മറ്റനേകം കൃതികളും രചിച്ചിട്ടുണ്ട്.1970 ല്‍ പുറത്തിറക്കിയ ദി ബ്ലൂവെസ്റ്റ് ഐ ആണ് ആദ്യ നോവല്‍.ബിലവ്ഡ്,  ദി ബ്ലൂവെസ്റ്റ് ഐ എന്നിവയ്ക്കു പുറമെ സോംഗ് ഓഫ് സോളമന്‍, സുല, ടാര്‍ ബേബി, ജാസ്, പാരഡൈസ്, ലവ്, എമേര്‍സി, ഹോം, ഗോഡ് ഹെല്‍പ് ദി ചൈല്‍ഡ് എന്നിവയാണ് പ്രധാന കൃതികള്‍. 

Other News