യു എസില്‍ ഗര്‍ഭഛിദ്ര ഗുളികകള്‍ നിരോധിക്കുന്ന ആദ്യ സംസ്ഥാനമായി വ്യോമിങ്


MARCH 18, 2023, 5:39 PM IST

വാഷിങ്ടണ്‍: യു എസ് സംസ്ഥാനമായ വ്യോമിങ് ഗര്‍ഭച്ഛിദ്ര ഗുളികകളുടെ ഉപയോഗം നിരോധിച്ചു. കണ്‍സര്‍വേറ്റീവ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്ര ഗുളികള്‍ നിരോധിക്കണമെന്ന പ്രചാരണം നടപ്പാക്കിയ ആദ്യ സംസ്ഥാനമായി വ്യോമിങ് മാറി.

ഗര്‍ഭച്ഛിദ്ര ഗുളികകള്‍ നിരോധിക്കുന്ന ബില്ലില്‍ ഒപ്പുവച്ച ശേഷം ഗവര്‍ണര്‍ മാര്‍ക്ക് ഗോഡന്‍ സംസ്ഥാന ഭരണഘടനയില്‍ ഗര്‍ഭച്ഛിദ്രം പൂര്‍ണ്ണമായും നിരോധിക്കുന്ന  നിയമം ഉള്‍പ്പെടുത്തണമെന്നും അത് വോട്ടര്‍മാര്‍ക്ക് അംഗീകാരത്തിനായി നല്‍കണമെന്നും സാമാജികരോട് ആവശ്യപ്പെട്ടു.

വ്യോമിങിലെ ഗര്‍ഭച്ഛിദ്ര പ്രശ്‌നം അവസാനിക്കണമെങ്കില്‍ ഗര്‍ഭച്ഛിദ്രം നിരോധിക്കണമെന്ന് താന്‍ കരുതുന്നുവെന്നും ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് അത് നടപ്പാക്കുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

Other News