രക്ഷിക്കാനെത്തിയ പോലീസിന് ഉന്നംപിഴച്ചപ്പോൾ യുവതിക്ക് ദാരുണാന്ത്യം: വെടിവച്ചത് നായയുടെ നേര്‍ക്ക്,​ വെടിയേറ്റത് യുവതിക്ക് 


AUGUST 5, 2019, 2:16 AM IST

ന്യൂയോര്‍ക്ക് :രക്ഷിക്കാനെത്തിയ പോലീസിന് ഉന്നംപിഴച്ചപ്പോൾ യുവതിക്ക് ദാരുണാന്ത്യം.നായയെ വെടിവച്ച പോലീസുദ്യോഗസ്ഥന്  ഉന്നം തെറ്റി വെടിയുണ്ട യുവതിയുടെ ദേഹത്ത്  തുളച്ചുകയറുകയായിരുന്നു.  വെടിയേറ്റ യുവതി തൽക്ഷണം മരിച്ചു. അമേരിക്കയിലെ ആര്‍ലിങ്ടണിലാണ് സംഭവം.

പുല്‍ത്തകിടിയില്‍ ഒരു യുവതി ബോധരഹിതയായി കിടക്കുന്നു എന്ന വിവരത്തെതുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ സ്ത്രീയെ തേടിയുള്ള തിരച്ചിലിനിടയില്‍ ഒരു നായ പോലിസീന് നേര്‍‌ക്ക് കുരച്ചുകൊണ്ടു ചാടിയടുത്തു. 

ഉടനെ പോലീസ് ഉദ്യോഗസ്ഥന്‍ നായയുടെ നേരെ വെടിയുതിര്‍ത്തു. എന്നാൽ വെടിയുണ്ട ലക്ഷ്യംതെറ്റി യുവതിയുടെ നെഞ്ചില്‍ തുളച്ചുകയറി. ഉടന്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെടിയേറ്റു മരിച്ച മുപ്പതുകാരിയായ മാര്‍ഗരീറ്റ വിക്ടോറിയ ആര്‍ലിങ്ടൺ ഫയര്‍ ക്യാപ്റ്റന്റെ മകളാണെന്ന് പിന്നീടു പോലീസ് വെളിപ്പെടുത്തി. കൊല്ലപ്പെട്ട യുവതിയുടേതായിരുന്നു നായ. ഇവര്‍ ബോധരഹിതയായി കിടന്നത് ഏതു സാഹചര്യത്തിലാണെന്നു പോലീസ് അന്വേഷിച്ചുവരുന്നു. വെടിവച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടുണ്ട്.

Other News