രണ്ട് മാസം മുമ്പ് സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട 17 കാരിയെ ഇരുപത്തൊന്നുകാരനായ സുഹൃത്ത് കഴുത്തറുത്തു കൊന്നു


JULY 17, 2019, 12:47 PM IST

ന്യൂയോര്‍ക്ക് :  രണ്ടു മാസം മുന്‍പ് സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട 17 കാരിയെ ഇരുപത്തൊന്നുകാരനായ സുഹൃത്ത് കഴുത്തറുത്തു കൊന്നു.ബിയാങ്ക ഡെവിന്‍സ് എന്ന യുവതിയാണ് ഇന്‍സ്റ്റ ഗ്രാമിലൂടെ പരിചയപ്പെട്ട ബ്രാന്റന്‍ ക്ലാര്‍ക്ക് എന്നയാളുടെ കൊലക്കത്തിക്ക് ഇരയായത്. ന്യൂയോര്‍ക്കിലെ യുറ്റിക്കാ സ്വദേശിനിയാണ് ബിയാങ്ക. ബ്രാന്റന്‍ ന്യൂയോര്‍ക്കിലെ തന്നെ സിസെറൊയില്‍ നിന്നും ഉള്ളവരാണ്.ബിയാങ്ക ഈ വര്‍ഷമാണ് ഹൈസ്‌കൂള്‍ ഗ്രാജുവേഷന്‍ പൂര്‍ത്തീകരിച്ചത്. സൈക്കോളജി ഐച്ഛിക വിഷയമായിയെടുത്ത് ബിരുദ പഠനം തുടരുന്നതിനുള്ള തയാറെടുപ്പുകള്‍ നടക്കുന്നതിനിടയിലാണ് ബ്രാന്റന്‍ ക്ലാര്‍ക്കിന്റെ കത്തിക്കിരയായത്.കഴുത്ത് അറ്റുതൂങ്ങിയ നിലയിലാണ് ബിയാങ്കയുടെ മൃതദേഹം ഞായറാഴ്ച യൂറ്റിക്കാ സിറ്റിയില്‍ നിര്‍ത്തിയിട്ടിരുന്ന എസ്യുവിയുടെ സമീപം കണ്ടെത്തിയത്.ശനിയാഴ്ച ഇരുവരും ന്യൂയോര്‍ക്കിലെ ഒരു സംഗീതപരിപാടിയില്‍ പങ്കെടുത്തിരുന്നു. ഞായറാഴ്ച രാവിലെയാണ് ഇവര്‍ മടങ്ങിയെത്തിയത്. അതിനുശേഷം ഇവര്‍ തമ്മില്‍ കലഹിച്ചിരുന്നുവെന്നും അതാണ് കൊലപാതകത്തില്‍ കലാശിച്ചിരുന്നതെന്നുമാണ് യുറ്റിക്ക പൊലീസ് പുറത്തുവിട്ട  പ്രസ്താവനയില്‍ പറയുന്നത്.കൊലപ്പെടുത്തിയശേഷം രക്തം വാര്‍ന്നൊലിക്കുന്ന ബ്രിയാങ്കയുടെ ശരീരം ഇന്‍സ്റ്റഗ്രാമിലൂടെ ബ്രാന്റന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പൊലീസിനെ വിവരം അറിയിച്ചതും യുവാവ് തന്നെയായിരുന്നു. പൊലീസ് സംഭവ സ്ഥലത്തു എത്തിയ ഉടനെ യുവാവ് സ്വയം കഴുത്തില്‍ കുത്തി മുറിവേല്‍പിച്ചു.ഗുരുതരാവസ്ഥയിലായ യുവാവിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു ആശുപത്രിയിലേക്ക് മാറ്റി. യുവാവിനെതിരെ സെക്കറ്റ് ഡിഗ്രി മര്‍ഡര്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. രണ്ടു മാസത്തെ പരിചയം ഇത്തരമൊരു ദുരന്തത്തിലെത്തുമെന്ന് പ്രതീക്ഷിച്ചില്ല. ബിയാങ്കയുടെ വളര്‍ത്തു പിതാവ് പറഞ്ഞു.

Other News