പെഷവാര്‍: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ പള്ളിയില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പ്രാര്‍ത്ഥനയ്ക്കിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെടുകയും 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരകള്‍ കൂടുതലും പോലീസുകാരും സുരക്ഷാ ജീവനക്കാരുമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.
ഉച്ചയ്ക്ക് 1.40 ഓടെ പോലീസ് ലൈന്‍സ് ഏരിയയ്ക്ക് സമീപം സുഹര്‍ (ഉച്ചകഴിഞ്ഞ്) പ്രാര്‍ത്ഥനയ്ക്കിടെ ഒരു ചാവേര്‍ ആക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവെന്നും നിരവധി പേര്‍ അതിനടിയില്‍ ഉണ്ടെന്നും കരുതുന്നതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സ്ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെടുകയും 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ കൂടുതലും പോലീസുകാരായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.
പരിക്കേറ്റവരെ പെഷവാറിലെ ലേഡി റീഡിംഗ് ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റവരില്‍ 13 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പെഷവാറിലെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരിതബാധിതര്‍ക്കായി രക്തം ദാനം ചെയ്യാന്‍ ആശുപത്രി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.