ബ്രീട്ടീഷ് മന്ത്രിസഭയില്‍ മൂന്നു ഇന്ത്യന്‍ വംശജര്‍


FEBRUARY 14, 2020, 10:32 AM IST

ലണ്ടന്‍: പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വികസിപ്പിച്ച മന്ത്രിസഭയില്‍ മൂന്നു ഇന്ത്യന്‍ വംശജര്‍. നിര്‍ണായക പദവികളിലേക്കാണ് മൂന്നുപേരെയും നിയമിച്ചിരിക്കുന്നത്. പ്രീതി പട്ടേല്‍, ഋഷി സുനാക്, അലോക് ശര്‍മ എന്നിവരാണ് സുപ്രധാന പദവികളില്‍ ഇന്ത്യന്‍ സാന്നിധ്യമാകുക. 

ഗുജറാത്തില്‍ വേരുകളുള്ള ലേബര്‍ പാര്‍ട്ടി നേതാവ് പ്രീതി പട്ടേലായിരുന്നു ഉന്നത പദവിയിലെത്തിയ ആദ്യ ഇന്ത്യന്‍ വംശജ. കഴിഞ്ഞ ജൂലൈയിലാണ് പ്രീതിയെ ആഭ്യന്തര സെക്രട്ടറിയായി ബോറിസ് ജോണ്‍സണ്‍ നിയമിച്ചത്. വന്‍ജയത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയപ്പോഴും പ്രീതിയുടെ സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. 

ബോറിസ് ജോണ്‍സണിനുകീഴില്‍ ആഭ്യന്തര വികസനത്തിന്റെ ചുമതലയുള്ള സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു അലോക് ശര്‍മ. നിലവില്‍ ബിസിനസ്, ഊര്‍ജം, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റെജി എ്ന്നീ വകുപ്പുകളുടെ ചുമതലയിലേക്കു മാറ്റി. ഈ വര്‍ഷം ഗ്ലാസ്‌ഗോയില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥ ഉച്ചകോടിയായ COP26 പ്രസിഡന്റും അലോക് ശര്‍മയായിരിക്കും. 2016ല്‍ ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി അലോക് ശര്‍മയെ നിയമിച്ചിരുന്നു.

മന്ത്രിസഭയിലെ രണ്ടാമനായാണ് 39കാരനായ ഋഷി സുനാക് എത്തുന്നത്. ഇന്ത്യന്‍ വംശജനും ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകനുമായ ഋഷിയെ ധനമന്ത്രിയായാണ് ബോറിസ് ജോണ്‍സണ്‍ നിയമിച്ചിരിക്കുന്നത്. പാകിസ്താന്‍ വംശജനായ സാജിദ് ജാവിദ് രാജിവെച്ചതോടെയാണ് ഋഷിക്ക് സുപ്രധാന വകുപ്പിന്റെ ചുമതല ലഭിക്കുന്നത്.

Other News