ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം; മൂന്നുപേരെ കുത്തിക്കൊന്നു


OCTOBER 29, 2020, 5:10 PM IST

പാരീസ് : ഫ്രാന്‍സില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ ചിത്രം ക്ലാസില്‍ പ്രദര്‍ശിപ്പിച്ച അധ്യാപകനെ വിദ്യാര്‍ത്ഥി കഴുത്തറു കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായതിനിടെ വീണ്ടും മൂന്നുപേര്‍കൂടി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫ്രാന്‍സിലെ നൈസിലെ ബസിലിക്ക ഓഫ് നോട്രെഡാമില്‍ മൂന്ന് പേര്‍ കത്തിക്കുത്തേറ്റാണ് കൊല്ലപ്പെട്ടത്.പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിക്കായിരുന്നു സംഭവം.

അക്രമിയെ പോലീസ് പിടികൂടി. ജനങ്ങള്‍ ശനാന്തരായിരിക്കാനും പോലീസ് നടപടികള്‍ക്കായി പ്രദേശത്തുനിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാനും നൈസ് മേയര്‍ ക്രിസ്റ്റ്യന്‍ എസ്‌ട്രോസി ട്വീറ്റില്‍ പറഞ്ഞു.

ആക്രമണത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തതായും അറസ്റ്റ് സമയത്ത് പരിക്കേറ്റതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതായും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ തനിച്ചാണ് ആക്രമണം നടത്തിയെന്നാണ്  അധികൃതര്‍ കരുതുന്നത്.

സംഭവങ്ങളെത്തുടര്‍ന്ന് പ്രതിസന്ധി സെല്‍ തുറന്നതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി പറഞ്ഞതിനാല്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ന് വൈകി നൈസിലേക്ക് പോകും.

സംഭവ സ്ഥലത്ത് ഒരു ബോംബ് നിര്‍മാര്‍ജന യൂണിറ്റ് എത്തിയിട്ടുണ്ട്. കനത്ത ആയുധധാരികളായ തീവ്രവാദ വിരുദ്ധ പോലീസ് നിലവില്‍ നൈസിലെ തെരുവുകളിലും നഗരത്തിലെ ഏറ്റവും വലിയ പള്ളിയായ കത്തീഡ്രലിനു ചുറ്റും പട്രോളിംഗ് നടത്തുന്നുണ്ട്.

ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്, എണ്ണം എത്രയാണെന്ന് വ്യക്തമല്ല.

ഫ്രാന്‍സിലെ തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടര്‍ ഓഫീസ് കേസ് ഏറ്റെടുക്കുകയും 'ഒരു തീവ്രവാദ സംരംഭവുമായി ബന്ധപ്പെട്ട്  ബന്ധപ്പെട്ട് കൊലപാതകശ്രമം, 'കുറ്റവാളികളുടെ തീവ്രവാദ കൂട്ടായ്മ' എന്നിവയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

കൊല്ലപ്പെട്ട മൂന്നുപേരില്‍ രണ്ടുപേര്‍ക്ക് പള്ളിക്കുള്ളില്‍ വെച്ചാണ് കുത്തേറ്റത്. മേയര്‍ ക്രിസ്റ്റ്യന്‍ എസ്‌ട്രോസി പറഞ്ഞു.

ഈ മാസം ആദ്യംഫ്രഞ്ച് മിഡില്‍ സ്‌കൂള്‍ അധ്യാപകന്‍ സാമുവല്‍ പാറ്റിയുടെ ശിരഛേദം ചെയ്തത സംഭവത്തിന്റെ നടുക്കത്തല്‍ നിന്ന് ഫ്രാന്‍സ് മോചനം നേടാന്‍ തുടങ്ങുന്നതിനിടയിലാണ് വീണ്ടും ആക്രമണം.

കാര്‍ട്ടൂണുകളെ ചൊല്ലി ഭീകരാക്രമണം നടത്തിയാല്‍ കാര്‍ട്ടൂണുകള്‍ വരച്ചുതന്നെ പ്രതിരോധിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞിരുന്നു. ഇതെ തുടര്‍ന്ന് ഇമ്മാനുവല്‍ മാക്രോണിനെതിരെ നിരവധി ഇസ്ലാമിക രാജ്യങ്ങളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിനിടയിലാണ് വീണ്ടും ആക്രമണമുണ്ടായത്.

Other News