ബ്രസീല്‍ ജയിലില്‍ കലാപം; 57 പേര്‍ കൊല്ലപ്പെട്ടു; 16 പേരുടെ തലയറുത്തു


JULY 30, 2019, 11:43 AM IST

ബ്രസീലിയ:  ബ്രസീല്‍ ജയിലില്‍ കലാപം; 57 പേര്‍ കൊല്ലപ്പെട്ടു; 16 പേരുടെ തലയറുത്തു.

ജയിലിലെ അന്തേ വാസികളായ വിവിധ ക്രിമിനല്‍ ഗ്രൂപ്പുകള്‍ തമ്മില്‍ തിങ്കളാഴ്ച ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് കൂട്ടക്കൊല നടന്നത്.

പര സ്റ്റേറ്റിലെ ജയിലിലാണ് കലാപം നടന്നത്. അക്രമികള്‍ ജയില്‍ കെട്ടിടത്തിന് തീവെച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ ശ്വാസം മുട്ടിമരിച്ചപ്പോള്‍ 16 പേരെ തലയറുത്തു കൊല്ലുകയായിരുന്നുവെന്ന്  ജയില്‍ അധികൃതര്‍ വെളിപ്പെടുത്തി.

Other News