റിയാദ്: ഇസ്രായേല്‍ മുന്‍ വിദേശകാര്യ മന്ത്രിയും സൗദി അറേബ്യയുടെ മുന്‍ ഇന്റലിജന്‍സ് ഓഫീസറും ഒരുമിച്ച് നില്ക്കുന്ന ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ ചര്‍ച്ചയ്ക്ക് വഴി തുറന്നു. സൗദിയിലെ ഇന്റലിജന്‍സ് മുന്‍ ചീഫായ തുര്‍ക്കി ഫൈസല്‍ അല്‍ സൗദും മുന്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ട്സിപി ലിവ്നിയും ഒന്നിച്ചു നില്ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ലിവ്നി തന്നെയാണ് ഈ ഫോട്ടോ പങ്കുവെച്ചത്.
ഇരു രാജ്യങ്ങളിലെ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഫോട്ടോ വാര്‍ത്തയായിട്ടുണ്ട്. ബാകു കോണ്‍ഫറന്‍സിനിടെയാണ് ഈ ഫോട്ടോ എടുത്തിരിക്കുന്നത്.
ഇസ്രായേലിന്റെ കടുത്ത വിമര്‍ശകനാണ് ഫോട്ടോയിലുള്ള സൗദി മുന്‍ ഇന്റലിജന്‍സ് ഓഫിസര്‍. അടുത്തിടെ നല്കിയ അഭിമുഖത്തിലും ഇസ്രായേലിനെതിരെ ഉപരോധം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം നടക്കാനിരിക്കെയാണ് ഇരുവരും തമ്മിലുള്ള ഫോട്ടോ പുറത്തു വന്നിരിക്കുന്നത്.ഇസ്രായേലുമായി ഔദ്യോഗിക ബന്ധമില്ലാത്ത രാജ്യമാണ് സൗദി അറേബ്യ.