അഫ്ഗാന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ ഓഫിസിനു നേരെ ആക്രമണം; മരണം 20 ആയി


JULY 30, 2019, 11:12 AM IST

കാബൂള്‍: അഫ്ഗാന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയും മുന്‍ ഇന്റലിജന്‍സ് മേധാവിയുമായ അംറുല്ല സാലിഹിെന്റ ഓഫിസിനു നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി.

അമ്പതോളം പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയ വക്താവ് നസ്റത്ത് റാഹിമി പറഞ്ഞു. ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തിയ സാലിഹിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി റാഹിമി അറിയിച്ചു. അഫ്ഗാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിെന്റ ആദ്യ ദിനത്തിലാണ് ആക്രമണം.സാലിഹിെന്റ നേതൃത്വത്തിലുള്ള യുവജനപരിഷ്‌കരണ സംഘടനയായ 'ഗ്രീന്‍ ട്രെന്‍ഡി'െന്റ ഓഫിസ് സമുച്ചയത്തിലാണ് ആക്രമണം നടന്നത്. ഞായറാഴ്ച വൈകീട്ട് 4.40ന് ഓഫിസ് കെട്ടിടത്തിന് മുന്നില്‍ സ്‌ഫോടക വസ്തു നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയും തുടര്‍ന്ന് മൂന്ന് സായുധരായ ആക്രമികള്‍ കെട്ടിടത്തിനകത്ത് കടക്കുകയും ചെയ്തു.

ആറു മണിക്കൂര്‍ നീണ്ട സൈനിക നടപടിക്കൊടുവില്‍ ആക്രമികളെല്ലാം കൊല്ലപ്പെടുകയും കെട്ടിടത്തിനകത്ത് കുടുങ്ങിയ 150 ഓളം പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തിെന്റ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Other News