അഫ്ഗാനിസ്ഥാന്‍: ഗസ്‌നിയില്‍ വ്യോമാക്രമണത്തില്‍  7 തീവ്രവാദികള്‍ കൊല്ലപ്പെട്ടു


NOVEMBER 30, 2020, 6:13 PM IST

കാബൂള്‍: ഗസ്‌നി പ്രവിശ്യയിലെ ഗീറോ ജില്ലയില്‍ ഞായറാഴ്ച രാത്രി വ്യോമാക്രമണത്തില്‍ ഹംസ വസിരിസ്ഥാനി ഉള്‍പ്പെടെ ഏഴു തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഗസ്‌നിയില്‍ ഞായറാഴ്ച 31 പേരുടെ മരണത്തിനിടയാക്കിയ മാരകമായ ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ടവരാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാവിലെ ഗസ്‌നിയിലെ ഒരു പൊതു സംരക്ഷണ യൂണിറ്റിന് സമീപം നടന്ന ചാവേര്‍  സ്‌ഫോടനത്തിലാണ് കൂട്ടമരണം ഉണ്ടായതെന്ന്  പ്രൊവിന്‍ഷ്യല്‍ ഗവര്‍ണറുടെ വക്താവ് വാഹിദുല്ല ജുമാസദയെ ഉദ്ധരിച്ച് ടോളോ ന്യൂസ് പറഞ്ഞു. ഗസ്‌നിയുടെ പിഡി 3 ലാണ് സംഭവം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

 24 പേര്‍ക്ക് പരിക്കേറ്റു. ഇരകള്‍ കൂടുതലും സൈനിക ഉദ്യോഗസ്ഥരാണെന്ന് പ്രാദേശിക പൊതുജനാരോഗ്യ വിഭാഗം മേധാവി സഹീര്‍ഷാ നിക്മല്‍ പറഞ്ഞു.

Other News