വിനിക്ക് ക്യാച്ച് നൽകി മാക്‌സ്‌വെൽ;ഇന്ത്യയുടെ മരുമകനാകാൻ ഓസീസ് സൂപ്പർതാരം  


AUGUST 28, 2019, 10:08 PM IST

മെൽബൺ: ഇന്ത്യയുടെ മരുമകന്‍ പട്ടികയിലേക്ക് മറ്റൊരു വിദേശ ക്രിക്കറ്റ് താരത്തിന്‍റെ പേരു കൂടി കടന്നു  വരുന്നു. ഓസ്ട്രേലിയയുടെ സൂപ്പർ ബാറ്റ്സ്‌മാൻ ഗ്ലെന്‍ മാക്സ്‍വെല്ലാണ് ഇന്ത്യന്‍ സുന്ദരിയെ മിന്നുകെട്ടാന്‍ ഒരുങ്ങുന്നത്. മെല്‍ബണില്‍ സ്ഥിര താമസമാക്കിയ വിനി രാമന്‍ എന്ന ഇന്ത്യക്കാരിയാണ് മാക്സ്‍വെല്ലിന്‍റെ ഹൃദയം കവർന്നത്.

ഇരുവരും രണ്ടുവര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ വിനി സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചതോടെയാണ് പ്രണയവാര്‍ത്ത പുറംലോകമറിഞ്ഞത്. എന്നാല്‍, വിവാഹവാര്‍ത്ത ഇരുവരും സ്ഥിരീകരിച്ചിട്ടില്ല. 

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ നിരവധിയാണ്.പാക് താരങ്ങളായ ഷൊയ്ബ് മാലിക്, ഹസന്‍ അലി, ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്‍, ഓസീസ് താരം ഷോണ്‍ ടെയ്റ്റ്, ന്യൂസീലന്‍ഡ് താരം ഗ്ലെന്‍ ടേണര്‍ എന്നിവരെല്ലാം വിവാഹം ചെയ്‌തത്‌ ഇന്ത്യക്കാരികളെയാണ്.

Other News