ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തിരിച്ചറിയാതെ ഓസ്‌ട്രേലിയന്‍ ചാനല്‍ അവതാരകര്‍


SEPTEMBER 20, 2022, 6:39 PM IST

മെല്‍ബണ്‍: എലിസബത്ത് രാജ്ഞിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കെത്തിയ ബ്രിട്ടീ്ഷ് പ്രധാനമന്ത്രി ലിസ് ട്രസിനെ തിരിച്ചറിയാതെ ഓസ്‌ട്രേലിയന്‍ ചാനലിലെ അവതാരകര്‍. വെസ്റ്റ് മിനിസ്റ്റര്‍ അബെയിലെ തത്സമയ സംപ്രേഷണത്തിലാണ് ഓസ്ട്രേലിയന്‍ ചാനലായ ചാനല്‍ 9ലെ പീറ്റര്‍ ഓവര്‍ടണും ട്രേസി ഗ്രിംഷോയ്ക്കും അബദ്ധം പിണഞ്ഞത്. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രെ ലിസ് ട്രസ് ഭര്‍ത്താവ് ഹഗ് ഓലിയറിക്കൊപ്പം കാറില്‍ വന്നിറങ്ങിയപ്പോള്‍ അതാരാണെന്ന് തിരിച്ചറിയാതിരുന്ന അവതാരകര്‍ രാജകുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത ഏതെങ്കിലുമൊരു അംഗമായിരിക്കുമെന്ന് പറയുകയും ചെയ്തു. 

എലിസബത്ത് രാജ്ഞി മരിക്കുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സെപ്തംബര്‍ ആറിനായിരുന്നു ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റത്. 

എന്നാല്‍ പിന്നീട് തങ്ങള്‍ തിരിച്ചറിയാതിരുന്ന വ്യക്തി ബ്രിട്ടീഷ് പ്രധാനമന്ത്രിയാണെന്ന് മനസ്സിലാക്കിയതോടെ ചാനല്‍ ദൃശ്യങ്ങളുടെ വീഡിയോ അവര്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ നല്‍കി. ഇതോടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ആ നിഗൂഢ അതിഥി യഥാര്‍ഥത്തില്‍ യു കെയുടെ പ്രധാനമന്ത്രി ലിസ് ട്രസ് തന്നെയായിരുന്നുവെന്നു പറഞ്ഞാണ് പീറ്റര്‍ ഓവര്‍ടണ്‍ വീഡിയോയുമായി രംഗത്തെത്തിയത്.

Other News