ഓസ്​​ട്രേ​ലി​യ​ന്‍ എ​ഴു​ത്തു​കാ​ര​ന്‍ ചൈ​ന​യു​ടെ ത​ട​വ​റ​യി​ല്‍


AUGUST 28, 2019, 1:12 AM IST

ബെ​യ്​​ജി​ങ്​: ഓ​സ്​​ട്രേ​ലി​യ​യി​ലെ പ്ര​ശ​സ്​​ത എ​ഴു​ത്തു​കാ​ര​നും രാ​ഷ്​​ട്രീ​യ വി​ശ​ക​ല​ന വി​ദ​ഗ്​​ധ​നു​മാ​യ ഡോ. ​യാ​ങ്​ ഹെ​ങ്​​ജൂ​നി​നെ ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച്‌​ ചൈ​ന അ​റ​സ്​​റ്റ്​ ചെ​യ്​​തു. ജ​നു​വ​രി മു​ത​ല്‍ ചൈ​നീസ്‌ ത​ട​ങ്ക​ല്‍ പാളയത്തി​ലാണ്​ ഇ​ദ്ദേഹം.

രാ​ജ്യ​ത്തി​ന്റെ ദേ​ശീ​യ സു​ര​ക്ഷ​ക്ക്​ വി​നാ​ശ​ക​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​തി​ന്​ ഓഗസ്റ്റ് ​​ 23നു  യാ​ങ്ങി​നെ അ​റ​സ്​​റ്റ്​ ചെയ്തുവെന്നാണ് സംഭവം സ്​​ഥി​രീ​ക​രിച്ച് ചൈ​നയുടെ ന്യായവാദം. ​ഇ​ദ്ദേ​ഹ​ത്തെ വി​ട്ടു​കി​ട്ടാ​ന്‍ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന്​ ഓ​സ്​​ട്രേ​ലി​യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മാ​രി​സ്​ പി​യാ​നെ പ​റ​ഞ്ഞു. 

ചൈ​ന​യി​ല്‍ ചാ​ര​വൃ​ത്തി ചു​രു​ങ്ങി​യ​ത്​ മൂ​ന്നു​വ​ര്‍​ഷ​ത്തെ ത​ട​വ്​ മു​ത​ല്‍ വ​ധ​ശി​ക്ഷ വ​രെ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. കൊ​ളം​ബി​യ യൂ​നി​വേ​ഴ്​​സി​റ്റി​യി​ല്‍ വി​സിറ്റിംഗ്  പ്രൊ​ഫ​സ​റാ​യ യാ​ങ്​ കു​ടും​ബ​ത്തോ​ടൊ​പ്പം ന്യൂ​യോ​ര്‍​ക്കി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

ജ​നു​വ​രി​യി​ലാ​ണ്​ ഭാ​ര്യ​ക്കും കു​ട്ടി​ക്കു​മൊ​പ്പം അ​ദ്ദേ​ഹം ചൈ​ന​യി​ലേ​ക്ക്​ പോ​യ​ത്. ഷാ​ങ്​​ഹാ​യ്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ പി​ടി​കൂ​ടുകയായിരുന്നു.

Other News