ബംഗ്ലാദേശ് ബോട്ടപകടം; കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു; മരണം 34 ആയി


APRIL 7, 2021, 6:46 AM IST

ധാക്ക: ബംഗ്ലാദേശില്‍ യാത്രക്കാരുമായി പോയ ബോട്ട് മറ്റൊരു ബോട്ടില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ മുങ്ങി മരിച്ചവരുടെ എണ്ണം 34 ആയി. കാണാതായവര്‍ക്കായുള്ള തിരച്ചിലിനിടയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്.

ഷിതാലക്ഷ്യ നദിയില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. നൂറോളം യാത്രക്കാരുമായി നീങ്ങിയ കടത്തുബോട്ട്, എതിരെവന്ന കാര്‍ഗോ ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ചു പേരുടെ മൃതദേഹം ഞായറാഴ്ചയും 21 പേരുടേത് തിങ്കളാഴ്ചയുമാണ് കണ്ടെടുത്തത്. ബാക്കിയുള്ള മൃദദേഹങ്ങള്‍ പിന്നീടും കണ്ടെത്തി. 

ബോട്ടിലുണ്ടായിരുന്ന 60ഓളം പേര്‍ നീന്തിരക്ഷപ്പെട്ടു.സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഏഴംഗ സമിതിയെ ജില്ല മജിസ്‌ട്രേറ്റ് നിയോഗിച്ചു. അപകടത്തിന് കാരണക്കാരായ കാര്‍ഗോ ബോട്ട്, ദുരന്തമുണ്ടായതിനു പിന്നാലെ രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Other News